ന്യൂദല്‍ഹി: ഐപിഎല്‍ എട്ടാം സീസണിനിടെ രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ പ്രവീണ്‍ താംബെയ്‌ക്ക് കോഴ വാഗ്ദാനം ചെയ്ത കളിക്കാരന്‍ ആരെന്നു വ്യക്തമായി. മുംബൈ രഞ്ജി താരം ഹികെന്‍ ഷായാണ് താംബെയെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചതെന്ന വിവരം ബിസിസിഐ പുറത്തുവിട്ടു. ഹികെനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
രഞ്ജി ടീമില്‍ തനിക്കൊപ്പം കളിക്കുന്ന ഒരാള്‍ കോഴവാഗ്ദാനം ചെയ്‌തെന്ന് വര്‍ഷാദ്യം താംബെ വെളിപ്പെടുത്തിയിരുന്നു. സഹതാരത്തിന്റെ വാഗ്ദാനം നിരസിച്ച താന്‍ ബിസിസിഐ അഴിമതി വിരുദ്ധ സമിതിയെ വിവരം അറിയിച്ചതായും താംബെ പറഞ്ഞിരുന്നു. മുംബൈ ടീമിലുള്ള ഇക്ബാല്‍ അബ്ദുള്ളയെയും ഹികെന്‍ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചെന്ന കാര്യവും താംബെ പുറത്തുവിടുകയുണ്ടായി.
മുംബൈ ടീമിന്റെ ബാറ്റിങ് ലൈനപ്പിലെ സ്ഥിരം സാന്നിധ്യമായ ഹികെന്‍ 2014ല്‍ ഉത്തര്‍ പ്രദേശിനെതിരെയാണ് അവസാനമായി കളിച്ചത്.
















