ധാംബൂള: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന് ആറ് വിക്കറ്റ് ജയം. മുഹമ്മദ് ഹഫീസിന്റെ (103 റണ്‍സ്, 4 വിക്കറ്റ്) ഓള്‍റൗണ്ട് പ്രകടനമാണ് പാക് ടീമിന് ജയമൊരുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ക്ഷണിക്കപ്പെട്ട ലങ്ക 8 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. ദിനേശ് ചന്ദിമല്‍ (65 നോട്ടൗട്ട്) അവരുടെ ടോപ് സ്കോറര്‍. റഹത്ത് അലിക്ക് രണ്ട് വിക്കറ്റ്.
മറുപടിക്കിറങ്ങിയ പാക്കിസ്ഥാന് 45.2 ഓവറില്‍ നാലു വിക്കറ്റ് കളഞ്ഞ് 259 റണ്‍സെടുത്ത് ലക്ഷ്യം താണ്ടി. ഷൊയ്ബ് മാലിക്കും (55 നോട്ടൗട്ട്) തിളങ്ങി. ഹഫീസ് മാന്‍ ഓഫ് ദ മാച്ച്.
















