മുംബയ്: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ട്വിറ്ററില്‍ അധിക്ഷേപിച്ചയാള്‍ക്കെതിരെ ഐടി നിയമ പ്രകാരം പോലീസ് അറസ്റ്റു ചെയ്തു.അജയ് ഹതേവാറിനെയാണ് ഒഷിവാര പോലീസ അറസ്റ്റു ചെയ്തത്.
2011-2012 കാലത്ത്, ഫഡ്‌നാവിസും കുടുംബവും അമേരിക്ക സന്ദര്‍ശിച്ചിരുന്നു. തികച്ചും സ്വകാര്യ സന്ദര്‍ശനമായിരുന്നു അത്. അന്ന് അദ്ദേഹവും കുടുംബവും പായ്‌വഞ്ചിയില്‍ സഞ്ചരിക്കുന്ന ചിത്രം അടുത്തിടെ അമേരിക്കയില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തോട് ബന്ധിപ്പിച്ച് ഇയാള്‍ ട്വിറ്ററില്‍ ഇടുകയായിരുന്നു. മുഖ്യന്റെ ആഘോഷമെന്നാണ് ഹതേവാര്‍ ഇതിനെ വിശേഷിപ്പിച്ചതും.
പഴയ സ്വകാര്യ സന്ദര്‍ശനത്തിന്റെ ഫോട്ടോ കണ്ടുപിടിച്ച് അത് ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണെന്ന് വരുത്തിത്തീര്‍ത്ത് അവഹേളിക്കാനായിരുന്നു ശ്രമം.
ട്വീറ്റ് കണ്ടെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐടി നിയമം 67ാം വകുപ്പു പ്രകാരമാണ് പോലീസ് കേസ് എടുത്തത്.
















