ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് തലവനായ ജമാത്ത് ഉദ് ദവായെ നിരോധിക്കില്ലെന്ന് പാക്കിസ്ഥാന്‍.
സംഘടനക്ക് എന്തെങ്കിലും ഭീകരപ്രവര്‍ത്തനത്തില്‍ പങ്കില്ലെന്നും ലഷ്ഷര്‍ ഇ തൊയ്ബയുമായി ബന്ധമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പാക് ആഭ്യന്തരമന്ത്രി ജന. അബ്ദുള്‍ ഖാദിര്‍ ബലോച് പ്രസ്താവിച്ചു.
യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയത്തില്‍ ജമാത്ത് ഉദ് ദവാ പുതിയ സംഘടനയാണെന്നു പറയുന്നുവെന്നാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സെനറ്റില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കുകയായിരുന്നു ബലോച്.
















