കാബൂള്‍: താലിബാന്‍ കൊടുംഭീകരന്‍ ഹാജി വാസിര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു.
ശനിയാഴ്ച രാവിലെ പോലീസ് നടത്തിയ റെയ്ഡിനിടയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
പോലീസിനെ കണ്ടയുടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് വധിക്കുകയായിരുന്നെന്ന് പ്രവിശ്യ പോലീസ് മേധാവി അബ്ദുള്‍ മജീദ് റോസി അറിയിച്ചു.
താലിബാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരില്‍ ഒരാളാണ്.
ചെറുതും വലുതുമായ അഞ്ഞൂറിലധികം ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ആളാണ് വാസിര്‍.
















