അലിഭാഗ് (മഹാരാഷ്‌ട്ര): കൂറ്റന്‍ നീലതിമിംഗലം റായ്ഗഡ് ജില്ലയിലെ അലിഭാഗിലെ കടല്‍ തീരത്തടിഞ്ഞു. 42 അടി നീളവും 20 ടണ്‍ഭാരവുമുണ്ട് ഇതിന്. മുറിവേറ്റ നിലയില്‍ തിമിംഗലത്തെ കണ്ടെത്തിയ വിവരം നാട്ടുകാര്‍ റായ്ഗഡ് ജില്ലാ കളക്ടറെ വിവരമറിയിച്ചു. ജില്ലാ അധികാരികളും റവന്യൂ, ഷിഷറീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിമിംഗലത്തെ വെള്ളത്തിലേക്ക് ജെസിബി ഉപയോഗിച്ച് നീക്കുവാന്‍ ശ്രമിച്ചു.
വലിയ ഭാരമുള്ള ഈ തിമിംഗലത്തെ നീക്കുവാനുള്ള ശ്രമം വിജയിച്ചില്ല. കൂറെ സമയത്തിന്‌ശേഷം തിമിംഗലം ചത്തുപോവുകയും ചെയ്തു. ജെസിബി ഉപയോഗിച്ച് വലിയ കുഴിയെടുത്ത് ഇതിനെ പിന്നീട് ബീച്ചില്‍ തന്നെ സംസ്‌ക്കരിച്ചു. രണ്ടുമാസം മുമ്പ് ഇതുപോലെ ഒരു തിമിംഗലവും തീരത്തടിഞ്ഞിരുന്നു.
















