Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്വയംകൃതാനര്‍ത്ഥം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2015, 09:26 pm IST
in Vicharam

ആകെ ഭയാനകമാംവിധം കലങ്ങിമറിഞ്ഞ് ഒഴുകുന്ന ഒരു പുഴ! പോരാത്തതിന് മലമുകളില്‍നിന്ന്,ആകാശംതന്നെ ഇടിഞ്ഞുവീണതുപോലെ, ഒരായിരം കുതിരശക്തിയോടെ മറിഞ്ഞുമറിഞ്ഞുവരുന്ന പ്രളയം.

ഇരുകരകളും ഏതുനിമിഷവും ഇല്ലാതാകാം. എത്രത്തോളം നീന്തല്‍ പഠിച്ചിട്ടുണ്ടെങ്കിലും നമുക്കു പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവിധം കഠിനതരമാണ് ഒഴുക്ക്. അത് നമ്മുടെ എല്ലാ ആസ്തികളെയും കടപുഴക്കി വിസ്മൃതിയിലേയ്‌ക്ക് ഒഴുക്കിക്കൊണ്ടുപോകുന്നു.വിദേശമതങ്ങളുടെയും ആക്രമണോത്സുകമായ അധിനിവേശഭ്രാന്തിന്റെയും കുത്തൊഴുക്ക്.

അനധികൃത വിദേശപ്പണത്തിന്റെ കുത്തൊഴുക്ക്,ഇടമുറിയാത്ത കള്ളക്കടത്തിന്റെ,ദിവസേനയുള്ള സ്വര്‍ണ്ണക്കടത്തിന്റെ, കുറ്റമറ്റു പഴുതടിച്ച കുഴല്‍പ്പണക്കടത്തിന്റെ,ആഴക്കടലതിര്‍ത്തിയിലൂടെയുള്ള ആയുധക്കടത്തിന്റെ, പകപുരണ്ട പാക്കിസ്ഥാന്‍ നോട്ടുകളുടെ, പരസ്യരഹസ്യമായ കണ്ടെയ്‌നര്‍ പണത്തിന്റെ, മതരാഷ്‌ട്രദാഹിയായ വത്തിക്കാന്‍ഗൂഢാലോചനയുടെ, അന്തമില്ലാത്ത അറബിപ്പണത്തിന്റെ മാനംകെട്ട മനുഷ്യക്കടത്തിന്റെ- എല്ലാം കുത്തൊഴുക്ക്. അത്യന്ത മാരകഭയാനകമായ ഈ കുത്തൊഴുക്കിനെതിരേ, നമുക്കു പിടിച്ചുനില്‍ക്കാന്‍ കഴിയുമോ? ഇല്ല. കരകള്‍ ഇടിഞ്ഞുതുടങ്ങുകയാണ്. ഭരണകൂടത്തിനുപോലും ഇവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല.

ഭരണകൂടവും ഭയപ്പെടുകയാണ് ഈ അധിനിവേശസുനാമിയെയും അണതകര്‍ക്കുന്ന ഒഴുക്കിനെയും! ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍പോലും കഴിയുന്നില്ല,നട്ടെല്ലില്ലാത്ത ഭരണകൂടത്തിന്.അങ്ങനെ ഭയന്നുവിറച്ച്, ആയുസ്സിന്റെ കാലാവധി എങ്ങനെയെങ്കിലും  പൂര്‍ത്തിയാക്കാന്‍ കൊതിച്ച്, ഓരോനിമിഷവും ഇച്ഛാശക്തി ക്ഷയിച്ച്, ശ്വാസം അടക്കിപ്പിടിച്ച് അവരുടെ കല്‍പനകള്‍ക്കു കാതുകൊടുത്ത്, അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ ഭരണകൂടം സ്വയം ഒരു മരണകൂടം ആയിരിക്കുന്നു. അത് ഏതുനിമിഷവും സംഭവിക്കാം.

മാത്രമല്ല നമുക്കിപ്പോള്‍ അങ്ങനെയൊരു നാമമാത്രഭരണകൂടത്തെക്കൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നൊരവസ്ഥയും വന്നിരിക്കയാണ്. യഥാര്‍ത്ഥ സെക്രട്ടറിയറ്റും കരുത്തുള്ള ഭരണകൂടവുമൊക്കെ പുറത്താണ്. പല പല കേന്ദ്രങ്ങളിലായിട്ടാണ് അവ പ്രവര്‍ത്തിക്കുന്നത്. പിന്നെയൊരു കാര്യം. അവര്‍ എവിടെ പ്രവര്‍ത്തിച്ചാലെന്ത്? നമുക്ക് അതുകൊണ്ട് എന്തുപ്രയോജനം? യാതൊന്നുമില്ല. പ്രയോജനമൊക്കെ സംഘടിതമതശക്തികളുടെയും വോട്ടുബാങ്കുമുതലാളിമാരുടെയും നോട്ടെണ്ണല്‍ കേന്ദ്രത്തിലേയ്‌ക്കാണു പ്രവഹിക്കുന്നത്. നമുക്ക് അവഗണനയുടെ വട്ടപ്പൂജ്യവും! പോരാതെ, പുറമെനിന്നുള്ളവര്‍ നുഴഞ്ഞുകയറി സെക്രട്ടറിയേറ്റില്‍ ഭരണം നടത്തുന്നതിനുള്ള തെളിവുകള്‍ സിസി ടിവി ക്യാമറകളില്‍ ഉണ്ട്. പക്ഷേ ഇല്ല. അവ സൗകര്യപൂര്‍വ്വം കേടാവുന്നു. വേണ്ടപ്പോള്‍ പ്രവര്‍ത്തിക്കുകയില്ല.

കേരളത്തിന് പതിറ്റാണ്ടുകളായുള്ള ഈ ശീലം കാരണം നമുക്ക് കൈ വൃത്തിയായി.തുറന്നുനോക്കൂ! നല്ല വൃത്തിയും ശുദ്ധിയുമുള്ള വെറുംകൈ. ഇത്രയൊക്കെ പോരേ, നമുക്കു സന്തോഷിക്കാന്‍? വീണ്ടും ചെന്ന് മതേതരവോട്ടുചെയ്യാന്‍?

അടുത്തകാലത്തെ ഒരുവാര്‍ത്ത നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. പക്ഷേ, അത് അധികം ശ്രദ്ധിക്കപ്പെടാതെ പോയി.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഒരു സമ്മേളനം കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ കോട്ടയത്തെ പള്ളം സെന്റ് പോള്‍സ് പള്ളിയില്‍ നടക്കുന്നു.അവിടെ നമ്മുടെ ഒരു ബഹുമന്ത്രി ക്ഷണിക്കാതെ കടന്നുചെല്ലുന്നു. അതോ ക്ഷണിച്ചിട്ടോ? ഇല്ല എന്നാണു കേള്‍വി. എന്തായാലും അവര്‍ ബഹുമന്ത്രിയെ വേദിയില്‍നിന്ന് ഇറക്കിവിട്ടു.തലതാഴ്‌ത്തി, നാണംകെട്ട് ടിയാന്‍ ഇറങ്ങിപ്പോകുന്നു. ദൃശ്യം ടിവിയില്‍ കണ്ടു. കഷ്ടം! ഏതായാലും സംഗതി നന്നായി. ഈ ബഹുമന്ത്രിക്ക് ഇങ്ങനെതന്നെ വേണം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലിരുന്നു മര്യാദയ്‌ക്കു ഭരിക്കാന്‍ വേണ്ടിയാണല്ലോ നമ്മളീ ബഹുമന്ത്രിയെ കഷ്ടപ്പെട്ട് തെരഞ്ഞെടുത്തയച്ചത്. എന്നിട്ട് ചെയ്യേണ്ട പണി ചെയ്യാതെ അരമനതോറും കയറിനിരങ്ങി കൈമുത്താനും പാണക്കാട്ടുചെന്ന് കെട്ടിപ്പിടിച്ച് ബിരിയാണി തിന്നാനുമൊക്കെ ഇവരോട് ആരാണു പറഞ്ഞത്? ഇറക്കിവിടുകതന്നെവേണം ഇൗ കൂട്ടരെ. സഭാസമ്മേളനങ്ങളില്‍ നിന്നുമാത്രമല്ല, ഈ കേരളത്തിന്റെ ഭരണത്തില്‍നിന്നുതന്നെ.

ആരാണ് ഈ ബഹുമന്ത്രിമഹാന്‍?പേര് ഞാന്‍ പറയുന്നില്ല. നിങ്ങളില്‍ അറിയാവുന്നവര്‍ അറിയാത്തവര്‍ക്കു പറഞ്ഞുകൊടുക്കുക.

നമ്മുടെയിടയില്‍ ഒന്നും അറിയാത്തവരാണ് അധികം. അറിഞ്ഞാലും അറിഞ്ഞമട്ടുകാണിക്കാത്ത ഒരു ഭൂരിപക്ഷം.അതൊരു ഭാഗ്യം. അറിയാനോ അറിഞ്ഞതു പുറത്തുപറയാനോ പറ്റുന്ന കാര്യങ്ങളല്ല ഭരണകൂടത്തിന്റെ അന്തഃപുരങ്ങളില്‍ നടക്കുന്നത്.

അതേസമയം, കുറേനാള്‍മുമ്പ് പട്ടാമ്പിയില്‍ നടന്ന ഒരു മതവിഭാഗത്തിന്റെ യുവജനസംഘടനാ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് മറ്റൊരു ബഹുമന്ത്രി-അവരുടെ തന്നെ മന്ത്രി-രഹസ്യമായി വെളിപ്പെടുത്തിയ ചിലത് ടിവി ദൃശ്യങ്ങളിലൂടെ പരസ്യമായതും നമ്മള്‍ ഓര്‍ക്കണം.

ചുരുക്കം ഇതാണ്: ‘ഇപ്പോള്‍ എല്ലാം നമ്മുടെ കയ്യിലായി. പടച്ചോന്റെ കൃപ. ഇനി നമ്മളുവിചാരിക്കുന്നതെന്തും നടക്കും. മാത്രമല്ല, ഇവിടെ എന്തു നടക്കണമെങ്കിലും അതിനും നമ്മള്‍ വിചാരിക്കണം. നമ്മള്‍ വിചാരിക്കും, നടത്തും. നമ്മള്‍ തന്നെയാണ് എല്ലാം. നമ്മള്‍ മാത്രം!’

പോരേ?

എങ്ങനെയുണ്ട് ഭരണത്തിന്റെ പോക്ക്?

പുറമെയുള്ള ഭരണകൂടങ്ങളാണ് ഇവിടെ ഭരണം നടത്തുന്നത്. ചില മന്ത്രിമാരും എംഎല്‍എമാരുമൊക്കെ അവരുടെ ബിനാമികള്‍ മാത്രം! എങ്ങനെ ഭരിക്കണമെന്ന് അവര്‍ പറയും.രൂപരേഖയും നിര്‍ദ്ദേശങ്ങളുമൊക്കെ അവര്‍ കൊടുക്കും. അതനുസരിച്ച് ഭരിച്ചോണം. ആജ്ഞകള്‍ അക്ഷരംപ്രതി അനുസരിച്ചോണം. അനുസരണക്കേടുകാട്ടിയാല്‍ ഇറക്കിവിടും. അങ്ങനെയൊരു ഇറക്കിവിടല്‍ക്കാഴ്‌ച്ചയാണു പള്ളത്തുകണ്ടത്.

ഒന്നു ചോദിക്കട്ടെ. ഇങ്ങനെ ഒരു ബഹുമന്ത്രിയെ വേദിയില്‍നിന്ന് ഇറക്കിവിടാന്‍ ചങ്കൂറ്റമുള്ള ഒരൊറ്റ ഹിന്ദുസംഘടനയെങ്കിലും ഈ നാട്ടിലുണ്ടോ? ഇല്ല. ഒന്നാമത് നമ്മള്‍ വിളിച്ചാല്‍ ബഹുമന്ത്രി വരില്ല. നമ്മള്‍ സംഘടിത വോട്ടുബാങ്കുകളല്ല. ഒരിക്കലും അതാവുകയുമില്ല. പിന്നെയെന്തിന് മന്ത്രി നമ്മെ അനുസരിക്കണം? നമ്മില്‍ ഒരാള്‍ക്കുതന്നെ നാലു സംഘടന. നാലു സംഘടനയ്‌ക്ക് എട്ട് അഭിപ്രായം. ഒന്നിലും ഹിന്ദുവായ ഒരു ഹിന്ദുപോലുമില്ല! ഉള്ളതൊക്കെ മതേതരന്മാര്‍! മുട്ടിനുമുട്ടിനു പുരോഗമനക്കാര്‍. നൂറിനു തൊണ്ണൂറ്റൊമ്പതും അവനവന്റെ സംസ്‌കാരത്തിന് ശവക്കുഴി തോണ്ടുന്ന യുക്തിവാദികള്‍.ഹിന്ദുവിനു മാത്രം ഒരവകാശവുമില്ലാത്ത മനുഷ്യാവകാശത്തിനുവേണ്ടി ഒച്ചവയ്‌ക്കുന്ന ഇരട്ടമുഖക്കാരായ കുറേ മനുഷ്യാവകാശപ്രവര്‍ത്തകര്‍. ഇവിടെ ഒരു ഹിന്ദുസംഘടനയുണ്ടാവണമെങ്കില്‍, അതിന് ആദ്യം ഹിന്ദു ഉണ്ടാകണം. ഉണ്ടാവില്ല. അതുകൊണ്ട് സംഘടനയുമില്ല, അവന് ഒരു രാഷ്‌ട്രീയപാര്‍ട്ടിയുമില്ല.

‘ചുട്ടുതിന്നുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്ന്’ എന്നു പറയുമ്പോലെയാണ് മറ്റുള്ളവരുടെ കാര്യം.ലോകബോധ്യത്തിന് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പിരിഞ്ഞ് വെവ്വേറെയായി അഭിനയിച്ചുകാണിച്ചാലും അതൊക്കെ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനുള്ള സൂത്രമാണ്.തെരഞ്ഞെടുപ്പ് വരുമ്പോള്‍ അവരൊക്കെ ഒന്ന്. അവരുടെ വോട്ട് അവരുടെ ആളിനുമാത്രം.

ഹിന്ദുവിന്റെ കഥ മറിച്ചാണ്. രാമബാണം പോലെയാണ് അവന്റെ വോട്ട്. എടുക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്,തൊടുക്കുമ്പോള്‍ കമ്മ്യൂണിസ്റ്റിന്,കൊള്ളുമ്പോള്‍ ലീഗിന് അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ്സിന്.ഒരിക്കലും അവന്‍ അവന്റെയൊരാളിനെ ജയിപ്പിക്കില്ല. കാരണം, ഇതുവരെ അനുഭവിച്ചതുപോരാ, ഇനിയും അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. എങ്കിലേ പഠിക്കൂ. ചിലപ്പോള്‍ അതുകൊണ്ടും പഠിക്കില്ല.

സമാനമായ ഒരു വിപരീതാനുഭവം കൂടി ഇവിടെ പറയാം. അത് ഈ ഭരണകാലത്തല്ല-ഇതിനു മുമ്പത്തെ ഒരു ഭരണകാലത്താണ് സംഭവിച്ചത്. അന്നത്തെ ഒരു വലിയ ഹിന്ദുമതമഹാസമ്മേളനത്തിന് ബന്ധപ്പെട്ട ഭാരവാഹികള്‍ അന്നത്തെ ദേവസ്വംവകുപ്പുമന്ത്രിയെ ക്ഷണിച്ചു. ദേവസ്വംമന്ത്രി ഹിന്ദുദൈവങ്ങളുടെ കുത്തകമന്ത്രിയല്ലേ? ഹിന്ദുക്കളുടെ മൊത്തം തന്ത്രിയല്ലേ? സര്‍വ്വഭക്തരക്ഷകനല്ലേ? എന്നിട്ടും പുരോഗമനക്കാരനായ ആ മതേതര ബഹുമന്ത്രി ക്ഷണം സ്വീകരിച്ചില്ല. ഹിന്ദുമതസമ്മേളനത്തിനു വന്നാല്‍ അതു വര്‍ഗ്ഗീയം. അദ്ദേഹം ചടങ്ങിനെത്തിയില്ല. അദ്ദേഹത്തിന് അന്നേദിവസം കാര്യമായ അസൗകര്യമുണ്ടായിരുന്നുവത്രേ.

ഹിന്ദുമഹാസമ്മേളനം എന്നല്ല, ഒരു സമ്മേളനവും ഒരു ബഹുമന്ത്രിയില്ലാതെ നടക്കില്ല എന്ന് അതുവരെ ധരിച്ചുവശായിരുന്ന കുറേ വിഡ്ഢികള്‍ക്ക് അന്ന് ആ സത്യം മനസ്സിലായി-മന്ത്രിയില്ലെങ്കിലും സമ്മേളനം നടക്കും. വൃത്തിയായി നടക്കും. കൃത്യസമയത്തുനടക്കും.

അലമ്പില്ലാതെ നടക്കും, ശാന്തമായി നടക്കും. ഹിന്ദുമതമഹാസമ്മേളനം ഭംഗിയായി നടന്നു.

പക്ഷേ, ഹിന്ദുദൈവത്തോട് അസൗകര്യം പറഞ്ഞ് ഈ മഹാനുഭാവമന്ത്രി പോയത് എവിടെയായിരുന്നെന്നോ? പടവും വാര്‍ത്തയും വിശദമായി പിറ്റേന്നു രാവിലെ പത്രങ്ങളില്‍ വന്നു.

അങ്ങേര്‍ കൊരട്ടി മുത്തിയുടെ പള്ളിയില്‍ച്ചെന്ന് സര്‍വ്വപാപങ്ങളും തീരാന്‍ തുലാഭാരം തൂങ്ങുകയായിരുന്നു! നമ്മുടെ സ്വന്തം ദേവസ്വംമന്ത്രിയാണ് ഹിന്ദുവിന്റെ ചെലവില്‍ ഈ മതേതരക്കടുംകൈ ചെയ്തതെന്ന് ഓര്‍ക്കണം. തുലാഭാരം നമ്മുടെ ക്ഷേത്രാചാരങ്ങളില്‍പ്പെട്ട ഒരു വഴിപാടല്ലേ? അതു കൊരട്ടി മുത്തിയുടെ പള്ളിയില്‍ എങ്ങനെ വന്നു? അങ്ങേര്‍ക്ക് തൂങ്ങണമായിരുന്നെങ്കില്‍ ഗുരുവായൂരിലോ ചോറ്റാനിക്കരയിലോ മറ്റേതെങ്കിലും ക്ഷേത്രത്തിലോ ചെന്ന് ഒറിജിനല്‍ തുലാഭാരം തൂങ്ങിയാല്‍പ്പോരായിരുന്നോ?

കൊരട്ടിമുത്തിക്ക് തുലാഭാരമോ? ഈ ഡ്യൂപ്ലിക്കേറ്റും ഒറിജിനലും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു വങ്കനെയാണോ അന്ന് നമ്മള്‍ ദേവസ്വംമന്ത്രിയായി വാഴിച്ചത്? തല്ലേണ്ടത് അയാളെയല്ല. കള്ളത്തുലഭാരം തൂങ്ങിയ അയാളെ തെരഞ്ഞെടുത്ത് ഭരിക്കാന്‍ വിട്ട, അയാളെക്കാള്‍ വിവരംകെട്ട നമ്മളെയാണ്.

ഉദാഹരണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഓരോതവണയും പിടിപ്പുകെട്ടവരായ ഇത്തരം ബഹുമന്ത്രിമാരെ തെരഞ്ഞെടുത്ത്, പുണ്യഭൂമിയായ ഈ കേരളത്തിന്റെ ഭരണം അഴിമതിക്കശ്മലന്മാരെയും ധര്‍മ്മക്കശാപ്പുകാരെയും ഏല്‍പ്പിച്ച്, കേരളത്തെ ഇല്ലാതാക്കിയത് ആരാണ്? ഒരു സംശയവുമില്ല. ഈ നമ്മള്‍ തന്നെയാണ്. അത് എല്ലാപേര്‍ക്കും അറിയാം. അറിയാത്തത് നമുക്കുമാത്രം!

കുരങ്ങന്മാര്‍ അപ്പം പങ്കുവച്ചതുപോലെയായി നമ്മുടെ അനുഭവം. അപ്പം എനിക്കുകൂടിപ്പോയെന്നും നിനക്കു കുറഞ്ഞുപോയെന്നും പറഞ്ഞ് തമ്മിലടിച്ച് പിണങ്ങിപ്പിരിഞ്ഞ് ഐക്യം കളഞ്ഞുകുളിച്ച നമ്മുടെ മുമ്പില്‍ ആ കുറുക്കന്‍ വന്നു. അവന്റെ നേതൃത്വത്തിലായി പിന്നെ പങ്കുവയ്‌ക്കല്‍.വലുതായികനംതൂങ്ങിയ അപ്പം അവന്‍ എടുത്തുകടിച്ചു ചെറുതാക്കി. ത്രാസില്‍വെച്ചപ്പോള്‍ മറ്റേതട്ടിലെ അപ്പത്തിനു കനം കൂടുതല്‍. അതും കടിച്ചുചെറുതാക്കി. വീണ്ടും ഈ തട്ടില്‍വച്ചു. അതേ അവസ്ഥ ആവര്‍ത്തിച്ചു. കുറുക്കന്റെ കാര്യം കുശാല്‍. ഒടുവില്‍ അപ്പം തന്നെ ഇല്ലാതായി.

അങ്ങനെ നമുക്ക് ഈ കേരളം തന്നെ ഇല്ലാതായി.

ആരാണ് ആ കുറുക്കന്‍? അതു നിങ്ങള്‍ അറിഞ്ഞു ബഹുമാനിക്കുന്ന കുതന്ത്രശാലിയായ ആ രാഷ്‌ട്രീയക്കാരന്‍ തന്നെ!

എന്നിട്ടും നമ്മള്‍ വല്ലതും തിരിച്ചറിയുന്നുണ്ടോ?എന്തെങ്കിലും പ്രതികരിക്കുന്നുണ്ടോ?

-ഇല്ല.ഇല്ലേയില്ല.

അതുകൊണ്ട് നമുക്ക് നമ്മുടേതായ ഒരു കേരളവും ഇല്ലേയില്ല.

ഇതിന്റെ പേരാണ് സ്വയംകൃതാനര്‍ത്ഥം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.