മോസ്‌കോ: വംശനാശ ഭീഷണി നേരിടുന്ന സൈബീരിയന്‍ കടുവകളുടെ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി റഷ്യന്‍ വിമാനങ്ങളുടെ മുന്‍ഭാഗത്ത് കടുവയുടെ മുഖം വരച്ചു ചേര്‍ത്തു. ടാന്‍സ്ഏറോ എയര്‍ലൈന്‍സാണ് കടുവയുടെ മുഖമായി വിമാനം ചിത്രീകരിച്ചിരിക്കുന്നത്. ബോയിങ് 747400 വിമാനത്തിലാണ് കടുവാ ചിത്രീകരണം നടത്തിയിരിക്കുന്നത്.
ട്രാന്‍സ് എയ്‌റോയുടെ ബോയിംഗ് 747400 വിമാനങ്ങളെല്ലാം തന്നെ ഇപ്പോള്‍ കടുവയുടെ മുഖവുമായാണ് സര്‍വീസ് നടത്തുന്നത്.
കോള്‍ക്കോ കമ്പനിയാണ് വിമാനങ്ങള്‍ക്ക് ‘കടുവാ മുഖം’ നല്‍കിയിരിക്കുന്നത്. 447 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തിന് പുറത്ത് മാത്രല്ല, ഉള്ളിലും കടുവകളുടെ ചിത്രം വരച്ചു ചേര്‍ത്തിട്ടുണ്ട്.വിമാനത്തിന്റെ സീറ്റുകളിലും കടുവയുടെ ചിത്രം കാണാം. കൂടാതെ വിമാനത്തിനകത്ത് കടുവാ സംരക്ഷണവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അഞ്ചുവര്‍ഷം മുമ്പാണു റഷ്യയില്‍ സൈബീരിയന്‍ കടുവകളുടെ സംരക്ഷണത്തിനു പദ്ധതി തുടങ്ങിയത്. 2015ലെ സര്‍വേ പ്രകാരം സൈബീരിയന്‍ കടുവകളുടെ എണ്ണം 500 മാത്രമാണ്.
















