ന്യൂദല്‍ഹി: ഗുജറാത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അമ്രേലി ജില്ലയിലെ ഗവാഡ്ഗാ, ഖാരി ഗ്രാമങ്ങളിലെ ജനങ്ങളാണ് ഏറ്റവും ദുരിതത്തിലായത്. ഇവരെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
അമ്രേലിയിലെ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളക്കായി വ്യോമസേന നാല് ഹെലികോപ്റ്ററുകള്‍ കൂടി രംഗത്തിറക്കി. ആവശ്യമെങ്കില്‍ വിനിയോഗിക്കാനായി ജാംനഗറില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്.
ഗുജറാത്ത്, കൊങ്കണ്‍, ഗോവ, സൗരാഷ്‌ട്ര, കച്ച് മേഖലകളില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
















