ന്യൂദല്‍ഹി: അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ രബീന്ദ്ര ഭവനില്‍ നടന്നുവരുന്ന യോഗ ചക്ര പ്രദര്‍ശനം കാണികളെ ആകര്‍ഷിക്കുന്നു. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള യോഗാ ഉത്സവമായ യോഗ് പര്‍വ്വിന്റെ ഭാഗമായിട്ടാണ് പ്രദര്‍ശനം.
വിവിധ കാലഘട്ടങ്ങളിലും സംസ്‌കാരങ്ങളിലും ഭൂഖണ്ഡങ്ങളിലുമായി പരന്നുകിടക്കുന്ന യോഗയുടെ വിഭിന്നങ്ങളായ ഭാവങ്ങള്‍ പ്രദര്‍ശനം വരച്ചുകാട്ടുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 ഓളം കലാകാരന്മാരുടെ സൃഷ്ടികള്‍ക്ക് പുറമേ
വിവിധ മ്യൂസിയങ്ങളില്‍ നിന്നുള്ള ചരിത്ര കയ്യെഴുത്തു പ്രതികള്‍, പെയിന്റിംഗുകള്‍, ചിത്രങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, ഡിജിറ്റല്‍ ചിത്രങ്ങള്‍, ചലച്ചിത്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജ്ഞാന, ധ്യാന, കര്‍മ്മ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
















