Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തില്‍ തീവ്രമതബോധമുള്ള മുസ്ലിം വികസനത്തിന് സൗദി പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 07:44 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തില്‍ വഹാബി മുസ്ലിങ്ങളെ വളര്‍ത്താനും അവര്‍ക്ക് സ്വാധീനം ഉറപ്പിക്കാനും സൗദി അറേബ്യയ്‌ക്ക് വന്‍ പദ്ധതി, ഇതിനു വേണ്ടി അവര്‍ ഇതിനകം 1700 കോടി രൂപ ചെലവിട്ടു കഴിഞ്ഞതായാണ് സൂചന. പദ്ധതി കേരളത്തില്‍ വന്‍ വിജയം കണ്ടുകഴിഞ്ഞതായും വിവരമുണ്ട്. വന്‍ വര്‍ഗീയ സംഘര്‍ഷത്തിന് ഇടനല്‍കുന്ന രഹസ്യപദ്ധതി ഭാരതത്തിന് വലിയ തലവേദനയാകും.

കഴിഞ്ഞവര്‍ഷം ബെംഗളൂരുവിലും മഹാരാഷ്‌ട്രയിലും ഉണ്ടായ സംഘര്‍ഷം ഇതിന്റെ പ്രത്യാഘാതമാണെന്നാണ് വിവരം. സുന്നി മദ്രസകളുടെ ഭരണം പിടിക്കാനും വഹാബി ആചാരങ്ങള്‍ നടപ്പാക്കാനും ഒരു വിഭാഗം നടത്തിയ ശ്രമങ്ങളാണ് രണ്ടിടങ്ങളിലും സംഘര്‍ഷം വിതച്ചത്. രണ്ടിടങ്ങളിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ കേരളത്തില്‍ വഹാബിവല്‍ക്കരണം വിജയിക്കുകയാണ് ഉണ്ടായത്.

ഭാരതത്തിലെ ഷിയാ മുസ്ലിങ്ങള്‍ക്കു മേല്‍ ഇറാന് സ്വാധീനം കൂടിവരികയാണെന്നും സൗദി ആശങ്കപ്പെടുന്നു. ഷിയാകളുടെ ഭീഷണി തടയാന്‍ ഭാരതത്തില്‍ വഹാബി കേന്ദ്രങ്ങള്‍ തുറക്കണമെന്ന് മുസ്ലിം വേള്‍ഡ് ലീഗ് സൗദിയോട് ആവ്യെപ്പെട്ടിരുന്നു.

ഭാരതത്തില്‍ ധാരാളം ഷിയാ മുസ്ലിങ്ങളുണ്ട്. ഇവരെ നേരിടണമെങ്കില്‍ സുന്നികളും തീവ്രമതബോധം ഉള്ളവരാകണമെന്നാണ് സൗദിയുടെ നിലപാട്. ഇതിനാണ് സുന്നികളെ തീവ്രമതബോധമുള്ള വഹാബികളാക്കാന്‍ ശ്രമം നടത്തുന്നത്.

സുന്നികളിലെ കടുത്ത യാഥാസ്ഥിതികരാണ് വഹാബികള്‍. ഭാരതത്തില്‍ പതിനെട്ടും ലക്ഷംം വഹാബികളുണ്ട്.വഹാബി വിഭാഗം ശക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി സൗദി വഹാബി മതപണ്ഡിതരെ ഭാരതത്തിലേക്ക് പ്രസംങ്ങള്‍ നടത്താന്‍ അയച്ചിരുന്നു. 2011 മുതല്‍ 2013 വരെയായി ഇത്തരം 25000 പേരാണ് ഭാരതത്തില്‍ എത്തി സെമിനാറുകളും ക്ലാസുകളും നടത്തിയത്. ഇവരാണ് 1700 കോടി രൂപയും പല രൂപത്തില്‍ ഇവിടെ ഒഴുക്കിയത്.

തൊഴില്‍ തേടി ലക്ഷങ്ങളാണ് കേരളത്തില്‍ നിന്ന് സൗദിക്ക് പോകുന്നത്. ഇതാണ് അവരുടെ പദ്ധതി കേരളില്‍ വിജയിക്കാന്‍ പ്രധാനകാരണം. കേരളത്തിലെ 75 ഓളം മോസ്‌ക്കുകള്‍ ഇവര്‍ പിടിച്ചെടുത്തു കഴിഞ്ഞു.. പുതുതായി കേരളത്തില്‍ ഉയര്‍ന്നുവരുന്നതെല്ലാം സൗദി മോഡലിലാണ്. സൗദിയില്‍ നിന്ന് പണം ഏറ്റവും കൂടുതല്‍ ഒഴുകുന്നത് കേരളത്തിലേക്കാണ്. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടപ്പോള്‍ ലാദനു വേണ്ടി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട ഭാരതത്തിലെ ഒരേഒരു പ്രദേശം കേരളമായിരുന്നു. അജ്മല്‍ കസബിനെ തൂക്കിലേറ്റിയപ്പോള്‍ കസബിനു വേണ്ടി പ്രാര്‍ഥന നടന്ന സ്ഥലമായിരുന്നു, കേരളം, പ്രത്യേകിച്ച് കൊച്ചിയിലെ കാക്കനാട്.

മുസ്ലിങ്ങളിലെ അനവധി ചെറുപ്പക്കാരാണ് ഇങ്ങനെ തീവ്രവാദികളായി മാറുന്നത്. പക്വതയുള്ള ചില മുതിര്‍ന്നവര്‍ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.വഹാബി മതപ്രഭാഷകര്‍ പ്രത്യേക നിയമപുസ്തകങ്ങളുമായാണ് കേരളത്തില്‍ വരുന്നത്. ഇവ മസ്ജിദുകളില്‍ വിതരണം ചെയ്യും. ഇതിനെ മസ്ജിദ് ഭരണാധികാരികള്‍ ചോദ്യം ചെയ്യുമ്പോഴാണ് പലപ്പോഴും സംഘര്‍ഷം ഉണ്ടാകുന്നത്. ശരീയത്ത് നിയമപ്രകാരമുള്ള കടുത്ത ജീവിത ക്രമങ്ങളാണ് ഇവയില്‍.

നിര്‍ദ്ദേശങ്ങള്‍

1 കബറിടങ്ങള്‍ ആരാധനാലയങ്ങള്‍ ആക്കരുത്.

2 മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണം. അല്ലാത്തവരെ ശിക്ഷിക്കണം.

3 പുരുഷന്മാര്‍ നിബന്ധമായും താടിവയ്‌ക്കണം.

4 സ്ത്രീകളെ ജോലിക്ക് വിടരുത്.

5 പൊതുസ്ഥലങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഇടപഴകാന്‍ അനുവദിക്കരുത്.

6 സംസ്‌ക്കാരച്ചടങ്ങില്‍ ആരും ഉച്ചത്തില്‍ വിലപിക്കരുത്.

7 ശരീയത്ത് നിയമം പൂര്‍ണ്ണമായും അനുസരിക്കണം.

8 ഒരോ തെറ്റിനും ശരീയത്ത് പ്രകാരമുള്ള ശിക്ഷ നല്‍കണം.

9 പാന്റ ്‌സായാലും മുണ്ടായാലും കണങ്കാലിന് മുകളില്‍ കിടക്കണം.

10 പൊട്ടിച്ചിരിക്കരുത്.

11 പാട്ട് കേള്‍ക്കരുത്.

12 നൃത്തമാടരുത്.

13 ടിവി കാണരുത്.

ഭാരതത്തില്‍ വഹാബി സര്‍വ്വകലാശാലകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളുമുണ്ട്. സ്വന്തം വിദ്യാഭ്യാസ സമ്പ്രദായം സ്ഥാപിക്കാനാണ് 800 കോടി മാറ്റിവച്ചിരിക്കുന്നത്. ആന്ധ്രയില്‍ ഒരു യൂണിവേഴ്‌സിറ്റി തുടങ്ങിക്കഴിഞ്ഞു. നാലെണ്ണം തുടങ്ങാനാണ് പരിപാടി. നിലവിലുള്ള പള്ളികള്‍ പിടിച്ചെടുക്കാന്‍ പ്രയാസമായതിനാല്‍ വഹാബി മസ്ജിദുകള്‍ നിര്‍മ്മിക്കാനാണ് 300 കോടി.

ഈ പദ്ധതികള്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നത്. കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ തീവ്രവാദം അതിശക്തമാകുന്നതിന് വഹാബി വരവാണ് ഒരു കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.