ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. തെക്കന്‍ കാശ്മീരിലെ ഝലം നദിയിലെ വെള്ളം ഉയര്‍ന്നതോടെ നദിക്ക് സമീപം താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.
കുല്‍ഗാം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നതോടെ സുരക്ഷിതമായ പ്രദേശത്തേക്ക് മാറിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വെള്ളപ്പൊക്കമുണ്ടായത്.
















