ന്യൂദല്‍ഹി: 2,000 സര്‍ക്കാരിതര സംഘടനകളുടെ (എന്‍ജിഒ) ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്റ്റ് പ്രകാരമാണ് നടപടി. സംഘടനകള്‍ വാര്‍ഷിക കണക്കുകള്‍ കൃത്യമായി നല്‍കാത്തതും, മറ്റ് ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതുമാണ് നടപടിക്കു കാരണമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍. ഇതോടെ, ഈ സംഘടനകള്‍ക്ക് വിദേശ സഹായങ്ങള്‍ സ്വീകരിക്കാനാകില്ല.
കൂടുതല്‍ ലൈസന്‍സ് റദ്ദാക്കിയത് മഹാരാഷ്‌ട്രയില്‍, 964. ഉത്തര്‍പ്രദേശ് (740), കര്‍ണാടക (614) തൊട്ടുപിന്നില്‍. തമിഴ്‌നാട്ടില്‍ 88 സംഘടനകളുടെയും ലൈസന്‍സ് പിന്‍വലിച്ചു. എല്ലാവര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ വിദേശ വിഭാഗം നോട്ടീസ് നല്‍കിയിരുന്നുവെന്നും, മറുപടി കൃത്യമല്ലാത്തതിനാല്‍ നടപടിയെടുത്തതെന്നും മന്ത്രാലയ വൃത്തങ്ങള്‍. ഈ വര്‍ഷം ഇതിനു മുന്‍പ് രണ്ടു തവണയായി ഇതേ കാരണത്താല്‍ 13,000 സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.
















