Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വികസന നായകന്‍ അരുവിക്കരയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2015, 10:29 pm IST
in Vicharam

ജനവിധി താക്കീതാകണം- 2

മുകളില്‍ സൂചിപ്പിച്ചതുപോലെ അരുവിക്കര ഉപതെഞ്ഞെടുപ്പ് സാധാരണ ഒരു തെരഞ്ഞെടുപ്പല്ല. ഇത് ഒരു ചരിത്രമുഹൂര്‍ത്തമാണ്. കേരളത്തിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്ന ഒരു രാഷ്‌ട്രീയ പോരാട്ടമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ വികസന രാഷ്‌ട്രീയത്തിന് തുടക്കം കുറിക്കുന്ന, വര്‍ഗ്ഗീയ-വിഭാഗീയ അഴിമതി മുന്നണികള്‍ക്ക് താക്കീതാകുന്ന വിധിെയഴുത്താകും എന്നതില്‍ സംശയമില്ല. ഒ. രാജഗോപാലിനെ മുന്നില്‍നിര്‍ത്തി ഈ ധര്‍മ്മയുദ്ധത്തില്‍ വിജയം വരിക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ദൃഢപ്രതിജ്ഞ എടുത്തതിന് പിന്നില്‍ വലിയൊരു സന്ദേശമുണ്ട്. ഈ വിധിയെഴുത്ത് അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തുടര്‍ന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വഴികാട്ടിയാവണം.

തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് ഒ. രാജഗോപാലിനെ നല്ലവണ്ണം അറിയാം. കേന്ദ്രമന്ത്രിയായ നാളുകളില്‍ കേരളത്തിന്റെ, വിശേഷിച്ച് തലസ്ഥാന നഗരിയുടെ വികസനത്തിനുവേണ്ടി ശ്രദ്ധേയമായ പങ്കുവഹിച്ച രാജഗോപാലിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് ഓരോ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് ലഭിക്കുന്ന വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണ. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജകണ്ഡലത്തിലും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തിലും ജനങ്ങള്‍ രാജഗോപാലിനെ വിജയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇടതു-വലതു മുന്നണികളുടെ ഒത്തുകളിയില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഉദാഹരണത്തിന് 2011-ല്‍ നേമം നിയോജകമണ്ഡലത്തില്‍ യുഡിഎഫ് വോട്ട് ഇടതുപക്ഷത്തേക്ക് ഒഴുകിയതിനാല്‍ യുഡിഎഫ് കോട്ടകളില്‍പോലും അവര്‍ മൂന്നാം സ്ഥാനത്തായി. അതേസമയം, 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ വ്യാപകമായി യുഡിഎഫിന് പോയതുകൊണ്ടാണ് ഇടതുസ്ഥാനാര്‍ത്ഥി ബിജെപിക്ക് വളരെ പിന്നില്‍ മൂന്നാമതായത്. തിരുവനന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തിന്റെ നാലു നിയമസഭാ മണ്ഡലങ്ങളില്‍ രാജഗോപാല്‍ ഒന്നാംസ്ഥാനത്ത് വന്നുവെന്നത് എടുത്തുപറയേണ്ടതാണ്. ഇത് സൂചിപ്പിക്കുന്നത് തെരഞ്ഞെടുപ്പുകളില്‍ രാജഗോപാലിനെ ജനങ്ങള്‍ വിജയിപ്പിക്കുന്നു, എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും സംയുക്തമായി ബിജെപിയെ പരാജയപ്പെടുത്തുന്നു എന്നാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടകളില്‍നിന്ന് കോണ്‍ഗ്രസിലേക്ക് വലിയ ഒഴുക്കുണ്ടായി. ഇത്തരം രാഷ്‌ട്രീയ വഞ്ചന ഇനിയും പ്രബുദ്ധമായ കേരളത്തില്‍ ഉണ്ടാവാന്‍ പാടില്ല.അരുവിക്കരയിലെ ജനങ്ങള്‍ ഈ കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് അവിഹിത ബന്ധത്തിനെതിരായി വിധിയെഴുതും എന്നതില്‍ സംശയമില്ല.

ഒ.രാജഗോപാല്‍ രാഷ്‌ട്രീയരംഗത്ത് ഋഷിതുല്യമായ വ്യക്തിത്വമാണ്. അഴിമതിരഹിതമായ പൊതുജീവിതം, ആദര്‍ശരാഷ്‌ട്രീയ പ്രവര്‍ത്തകന്‍, എതിരാളികള്‍പോലും അംഗീകരിക്കുന്ന ഉന്നത സംസ്‌ക്കാരം, മാതൃകയാക്കാവുന്ന ഭരണാധികാരി, ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകം, വികസനരാഷ്‌ട്രീയത്തിന്റെ വക്താവ്, ജാതി-മത ചിന്തകള്‍ക്കപ്പുറം ഏവര്‍ക്കും സ്വീകാര്യനായ കര്‍മ്മയോഗി. അതാണ് രാജേട്ടന്‍ എന്ന് ജനങ്ങള്‍ വിളിക്കുന്ന ഒ. രാജഗോപാല്‍.

സംശുദ്ധ രാഷ്‌ട്രീയത്തിന്റെ പ്രതീകമായ ഒ. രാജഗോപാലിനെ അരുവിക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ അംഗീകരിക്കണം എന്ന പ്രാര്‍ത്ഥനയാണ് ബിജെപിക്കുള്ളത്. അഴിമതിയുടെ പര്യായമായി മാറിയ രണ്ടു മുന്നണികളെ പ്രതിനിധീകരിക്കുന്നവരാണ് എതിരാളികള്‍. 2011ല്‍ നേമം നിയോജകണ്ഡലത്തില്‍ യുഡിഎഫും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും നടത്തിയതുപോലുള്ള രാഷ്‌ട്രീയ വഞ്ചന അരുവിക്കരയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വോട്ടര്‍മാര്‍ കരുതലെടുക്കണം. ഇടതു-വലതു മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനെതിരായ വിധിയെഴുത്തായി അരുവിക്കര ഉപതെരഞ്ഞെടുപ്പ് മാറണം. അത് ആദര്‍ശ രാഷ്‌ട്രീയത്തിന്റെ വിജയമായിരിക്കും. ഒ. രാജഗോപാല്‍ അരുവിക്കരയുടെ പ്രതിനിധിയാവണം.

കഴിഞ്ഞ ആറര പതിറ്റാണ്ടായി കേരളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അവര്‍ നയിക്കുന്ന മുന്നണികളെയും ചുമക്കുകയാണ്. അഴിമതിയില്‍ മുങ്ങിയ മുന്നണി നേതൃത്വം പരസ്പരം ചെളിവാരിയെറിഞ്ഞ്, വിവാദങ്ങളാല്‍ പുകമറ സൃഷ്ടിച്ച്, പഴയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച് മലയാളി വോട്ടര്‍മാരെ ചതിക്കുഴിയിലേക്ക് ആനയിക്കാന്‍ വീണ്ടും വോട്ടുതേടുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും മാറിമാറി മുന്നണികള്‍ അധികാരത്തില്‍ വരുന്ന കേരളത്തില്‍ അത് ആവര്‍ത്തിക്കുമെന്ന ധാരണയാണ് ഇവര്‍ക്ക് ശക്തിപകരുന്നത്. എത്ര അഴിമതി കാണിച്ചാലും ഒരു ഇടവേളയ്‌ക്കുശേഷം വീണ്ടും അധികാരം ലഭിക്കും എന്നത് ഉറപ്പാണ്.

വീതം വയ്‌ക്കലിന്റെ മുന്നണി രാഷ്‌ട്രീയത്തില്‍ തങ്ങളുടെ ഊഴം അടുത്തിരിക്കുന്നു എന്ന മുന്‍വിധി ഓരോ തെരഞ്ഞെടുപ്പിലും ഏതെങ്കിലും ഒരുമുന്നണിയ്‌ക്കുണ്ടാവും. ഇതിനെ അതിജീവിക്കണമെങ്കില്‍ വസ്തുതാപരമായ വിലയിരുത്തലുകളും ഭാവാത്മകമായ സമീപനവും വോട്ടര്‍മാരില്‍ നിന്നുണ്ടാകണം. കേരളത്തിന്റെ വികസനത്തെ തകര്‍ത്തെറിഞ്ഞ സ്റ്റാലിനിസ്റ്റ് -ഫാസിസ്റ്റ് രാഷ്‌ട്രീയ ശൈലിയും, സംഘടിത മത-വര്‍ഗ്ഗീയ പ്രീണനനയത്തില്‍ കെട്ടി ഉയര്‍ത്തിയ മുന്നണി ബന്ധങ്ങളും ഈ നാടിന്റെ ശാപമാണ് എന്ന തിരിച്ചറിവാണ് വോട്ടര്‍മാര്‍ക്ക് ഉണ്ടകേണ്ടത്.

ഈ സാഹചര്യത്തില്‍ കേരളത്തിനുവേണ്ടത് മൂന്നാമതൊരു രാഷ്‌ട്രീയ ബദലാണ്.ബിജെപി ഇരുമുന്നണികള്‍ക്കുമെതിരായ മൂന്നാം ശക്തിയായി വോട്ടര്‍മാരുടെ മുന്നിലുണ്ട്.

ഒ.രാജഗോപാലിനെപ്പോലെ അഴിമതിയുടെ കറപുരളാത്ത ഒരു വ്യക്തിത്വത്തെ മുന്നില്‍നിര്‍ത്തിയാണ് ബിജെപി വോട്ടുചോദിക്കുന്നത്. വോട്ടര്‍മാര്‍ ബിജെപിയുടെ ഭരണചരിത്രം പരിശോധിക്കേണ്ടതുണ്ട്. നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കൂടാതെ ഇന്ന് പതിമൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി ഒറ്റയ്‌ക്ക് ഭരണം നടത്തുകയോ, ഭരണത്തില്‍ പങ്കാളിത്തം നിര്‍വ്വഹിക്കുകയോ ചെയ്യുന്നുണ്ട്. നാളിതുവരെ ബിജെപിക്കെതിരായി യാതൊരു അഴിമതി ആരോപണവും ആരും ഉന്നയിച്ചിട്ടില്ല. ഇല്ലാത്ത വര്‍ഗ്ഗീയത ആരോപിക്കുന്നവര്‍പോലും ബിജെപിക്കെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്നില്ല. അടല്‍ ബിഹാരി വാജ്‌പേയിയുടെ ആറുവര്‍ഷത്തെ ഭരണത്തിനുശേഷം പത്തുവര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിട്ടും, വാജ്‌പേയ് സര്‍ക്കാരിലെ ഒരു മന്ത്രിയുടെ പേരില്‍പോലും അഴിമതിയുടെ കുറ്റപത്രം ചാര്‍ത്തിയില്ല. എന്നാല്‍ മന്‍മോഹന്‍ സര്‍ക്കാരിലെ പ്രബലരായ പല മന്ത്രിമാരും ജയിലിലായി.

മന്‍മോഹന്‍സിംഗിന്റെ ഓഫീസ് പോലും അഴിമതികേസില്‍ കടന്നുവന്നു. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. പക്ഷെ അഴിമതിയുമായി ബന്ധപ്പെട്ട് ഒരു ആരോപണംപോലും ഇതുവരെ പ്രതിപക്ഷം ഉന്നയിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്.

അരുവിക്കരയിലെ ജനവിധി ചരിത്രത്തിന്റെ ആവര്‍ത്തനമാകാതെ, വികസനത്തിന്റെ മന്ത്രം ഉരുവിടുന്ന മൂന്നാമത്തെ ശക്തിയെ പരീക്ഷിക്കുവാന്‍ വേണ്ടിയാവണം. അഴിമതിയില്‍ മുങ്ങിയ ഇടതു-വലതു മുന്നണികള്‍ക്ക് ഇനിയും ഈ സംസ്ഥാനത്തെ തകര്‍ക്കാര്‍ അവസരം നല്‍കിക്കൂടാ. ഉദാഹരണത്തിന് 2011-ലെ തെരഞ്ഞെടുപ്പിനുമുമ്പ് അഴിമതിക്കാരനെന്ന് കോടതി വിധിച്ച മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ഇടതുമുന്നണിയുടെ പ്രചാരണത്തില്‍ മുഖ്യവിഷയമായിരുന്നു. വി.എസ്. അച്യുതാനന്ദനായിരുന്നു ബാലകൃഷ്ണപിള്ളയുടെ മുഖ്യ വിമര്‍ശകന്‍. എന്നാല്‍ നാലുവര്‍ഷത്തിനുള്ളില്‍ അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പു വന്നപ്പോള്‍ അച്യുതാനന്ദനും ആര്‍. ബാലകൃഷ്ണപിള്ളയും ഒരേ താവളത്തിലാണ്.

വി.എസ്. അച്യുതാനന്ദന്റെ മുഖംമൂടി ഇവിടെ പൊളിഞ്ഞുവീഴുകയാണ്. അധികാരത്തിനുവേണ്ടി കോടതി കുറ്റക്കാരനെന്നു വിധിച്ച വ്യക്തിയുമായും കൂട്ടുകൂടാന്‍ അച്യുതാനന്ദന്‍ തയ്യാറായി എന്നത് ശ്രദ്ധേയമാണ്. ഈ പശ്ചാത്തലത്തില്‍ പുതിയൊരു രാഷ്‌ട്രീയ സംസ്‌ക്കാരത്തിനുവേണ്ടി നിലകൊള്ളുന്ന ബിജെപിയെ സ്വീകരിക്കാന്‍ അരുവിക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തയ്യാറാകണം. കേവലം മുദ്രാവാക്യങ്ങളില്‍ ഒതുങ്ങിയ പുരോഗമനവും അക്രമസമരങ്ങളും കൊലപാതകരാഷ്‌ട്രീയ ശൈലിയും പേറുന്ന, വികസനത്തിന് തുരങ്കംവയ്‌ക്കുന്ന, അഴിമതിയോട് ഒത്തുതീര്‍പ്പു നടത്തുന്ന സിപിഎം നയിക്കുന്ന ഇടതുമുന്നണിയും വര്‍ഗ്ഗീയ-വിഭാഗീയ വികാരം വളര്‍ത്തി, സംഘടിത മതവിഭാഗങ്ങളുടെ സംരക്ഷകരായി, അഴിമതിയില്‍ മുങ്ങിയ നേതാക്കളെ സമുദായങ്ങളുടെ നിഴലില്‍ സംരക്ഷിച്ച് വീതംവയ്‌ക്കലിന്റെ രാഷ്‌ട്രീയ സംസ്‌കാരം പേറുന്ന കോണ്‍ഗ്രസ് നയിക്കുന്ന ഐക്യമുന്നണിയുടെയും ബദലായി കേരളത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന, വികസന രാഷ്‌ട്രീയത്തില്‍ അടിയുറച്ച ബിജെപിക്ക് ഒരവസരംകൊടുത്ത് വോട്ടര്‍മാര്‍ അംഗീകരിക്കണം. ബിജെപി ഭരിച്ച സംസ്ഥാനങ്ങളിലെ ‘ട്രാക് റിക്കാര്‍ഡ്’ പരിശോധിക്കാവുന്നതേയുള്ളൂ.

ബിജെപിക്ക് ലഭിക്കുന്ന ഓരോ വോട്ടും പ്രധാനപ്പെട്ടതാണ്. കേരള രാഷ്‌ട്രീയത്തില്‍ അത് ഒരു തിരുത്തലായി മാറും. അഴിമതിയോടും വര്‍ഗ്ഗീയതയോടും അക്രമരാഷ്‌ട്രീയത്തോടും വിടപറഞ്ഞ് വികസന രാഷ്‌ട്രീയ പാതയിലേക്കും ശരിയായ ജനാധിപത്യ സംസ്‌കാരത്തിലേക്കും അത് ആനയിക്കപ്പെടും. ഈ മാറ്റത്തിനുള്ള സന്ദേശമായിരിക്കട്ടെ അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്റെ വിജയം.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റിയിൽ ഒരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ല;അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നത്,അൻസിബ

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.