ന്യൂദല്‍ഹി: കേരളഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തി.2002ലെ കോമ്പറ്റീഷന്‍ നിയമം ലംഘിച്ചതിനാണ് പിഴ.കേരളഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് 56,134 രൂപയുംഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന് 45,189 രൂപയുമാണ് പിഴ ചുമത്തിയത്.
കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ പരാതിയിന്‌മേലാണ് നടപടി. പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നു കാട്ടിയാണ് ഇവര്‍ പരാതി നല്‍കിയിരുന്നത്.
പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള തീയേറ്ററുകളുടെ എണ്ണം നിശ്ചയിച്ചതുവഴി ഇവര്‍ പുതിയ ചിത്രങ്ങളുടെ പ്രദര്‍ശനം നിയന്ത്രിച്ചിരിക്കുകയാണെന്ന് കമ്മീഷന്‍ കണ്ടെത്തി.അടിസ്ഥാന സൗകര്യങ്ങളും ഗ്രേഡിംഗും ഉണ്ടായിട്ടും കേരളസിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ തീയേറ്ററുകള്‍ക്ക് പുതിയ ചിത്രങ്ങള്‍ നല്‍കിയിരുന്നില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സിനിമകളുടെ വിതരണം നിയന്ത്രിക്കുന്നത് ചട്ടലംഘനമാണ്. കമ്മീഷന്‍ വ്യക്തമാക്കി.
















