ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മുന്‍പ് ലഹരിമരുന്നുമായി അമേരിക്കയില്‍ വച്ച് പിടികൂടിയിട്ടുണ്ടെന്ന് പ്രമുഖ ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന് സ്വാമി.
1.60 ലക്ഷം ഡോളറും ലഹരിമരുന്നുമായി 2001ലാണ് രാഹുല്‍ പിടിയിലായത്. ഇത് അന്ന് ചില ഹിന്ദി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് സോണിയ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
അടല്‍ജി അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ വിളിച്ച് രാഹുലിലെ മോചിപ്പിച്ചെടുക്കുകയായിരുന്നു. അദ്ദേഹം ജോധ്പ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: