ന്യൂദല്‍ഹി:വ്യാജബിരുദക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ദല്‍ഹി മുന്‍നിയമ മന്ത്രി ജിതേന്ദ്രസിങ് തോമര്‍ തീഹാര്‍ ജയിലില്‍. കസ്റ്റഡി നീട്ടേണ്ടതില്ലെന്ന പോലീസ് നിലപാടിനെ തുടര്‍ന്നാണ് തോമര്‍ ജയിലിലായത്.
ജൂണ്‍ ഒമ്പതിന് വ്യാജരേഖ കേസില്‍ അറസ്റ്റിലായ തോമര്‍ രണ്ടാഴ്ചയായി പോലീസ് കസ്റ്റഡിയിലായിരുന്നു. ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ തോമര്‍ പഠിച്ച കോളേജുകളില്‍ എത്തിച്ച് തെളിവെടുത്ത ശേഷമാണ് കസ്റ്റഡി കാലാവധി നീട്ടേണ്ടെന്ന് പോലീസ് ഇന്നലെ കോടതിയില്‍ നിലപാടെടുത്തത്.
















