ഭോപ്പാല്‍ : ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ തീകൊളുത്തി കൊന്നതിനു പിന്നാലെ മധ്യപ്രദേശിലും പത്രപ്രവര്‍ത്തകനെ ചുട്ടുകൊന്നു. സന്ദീപ് കോത്താരി (44)യെന്ന മാധ്യമപ്രവര്‍ത്തകനെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
ജൂണ്‍ 19 മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദീപിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.
സമീപ പ്രദേശത്തുള്ള മൂന്നു യുവാക്കളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സന്ദീപിനെ ചുട്ടുകൊന്നതിന് ശേഷം മഹാരാഷ്‌ട്രയിലെ നാഗ്പൂരിലുള്ള കാട്ടില്‍ മറവു ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
















