അഗര്‍ത്തല: ത്രിപുരയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഭാരത- ബംഗ്ലാദേശ് റെയില്‍വേ പദ്ധതി 2017ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് നിതി ആയോഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശന വേളയിലാണ് അതിര്‍ത്തിയിലൂടെയുള്ള റെയില്‍വേ ലൈന്‍ നിര്‍മാണ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ബംഗ്ലാദേശ് അക്ഹൗറ റെയില്‍വേ സ്‌റ്റേഷന് മാറ്റം വരും. പദ്ധതിയുടെ അവസാനഘട്ട റിപ്പോര്‍ട്ട് ജൂണ്‍ 30ന് കേന്ദ്രത്തിനു കൈമാറും. ഇത് പരിശോധിച്ച ശേഷമാകും ഫണ്ട് അനുവദിക്കുക.
വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ നിതി ആയോഗ് ഉപദേഷ്ടാവ് അനിമേഷ് സിങ്, നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജ്യണ്‍ ഡെലവപ്‌മെന്റ്, വിദേശകാര്യ വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉന്നതതല സമിതിയും ത്രിപുര സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നുള്ള റെയില്‍വേ ലൈനിനൊപ്പം 15 കിലോമീറ്റര്‍ നീളത്തില്‍ റോഡും നിര്‍മിക്കും.
















