കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സ്‌കൂളില്‍ സ്‌ഫോടനം. രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റു. ദംദം കന്റോണ്‍മെന്റിലെ മിഷനറി സ്‌കൂളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ശനിയാഴ്ച ഉച്ചയോടെ സ്കൂള്‍ മൈതാനത്താണ് സ്ഫോടനമുണ്ടായത്. സംഭവസമയത്ത് നിരവധി കുട്ടികള്‍ മൈതാനത്ത് ഉണ്ടായിരുന്നു. സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും സുരക്ഷിതരാണെന്നും നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ആരാണ് സ്കൂള്‍ മൈതാനത്ത് ബോംബ് വച്ചതെന്നതിനെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. പ്രദേശം ഒഴിപ്പിച്ച് കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയില്‍ ദംദം കന്റോണ്‍മെന്റ് റെയില്‍വെ സ്‌റ്റേഷനില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നു.
















