വാഷിംഗ്ടണ്‍: ബാലവേലയ്‌ക്കും കുട്ടികള്‍ക്കെതിരായ ചൂഷണത്തിനുമെതിരേ പ്രവര്‍ത്തിക്കാന്‍ ലോക നേതാക്കളോട് നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ഥിയുടെ ആഹ്വാനം. 21-ാം നൂറ്റാണ്ടിലും ഇത്തരത്തിലുള്ള വൃത്തിക്കേടുകള്‍ നിലനില്‍ക്കുന്നത് നാണക്കേടാണെന്നും ഇതിനെതിരേ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ അടിമത്വത്തില്‍നിന്നും ബാലവേലയില്‍ നിന്നും രക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യണം. ഈ ഉദ്യമത്തിലേക്ക് തനിക്കൊപ്പം നിരവധി ആളുകള്‍ ചേര്‍ന്നിട്ടുണ്ട്. ലോകത്തിന്റെ പല കോണിലും ഇന്നും കുട്ടികളെ അടിമകളായി ഉപയോഗിക്കുന്നുണ്ടെന്നും 168 മില്യണ്‍ കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസനം തുടങ്ങേണ്ടത് കുട്ടികളില്‍ നിന്നാകണമെന്നും കൈലാഷ് സത്യാര്‍ഥി ഓര്‍മിപ്പിച്ചു.
















