അലഹബാദ്: മാധ്യമപ്രവര്‍ത്തകനെ ജീവനോടെ ചുട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരാഴ്‌ച്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് അറിയിച്ചു.
ജസ്റ്റീസ് നരെയ്ന്‍ ശുക്ല, ജസ്റ്റീസ് പ്രത്യുഷ് കുമാര്‍ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജൂണ്‍ 11ന് ‘വി ദ പീപ്പിള്‍’ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിന്‍ മേലാണ് കോടതിയുടെ ഉത്തരവ്.
















