നൈനിറ്റാള്‍: ജോലി നഷ്ടപ്പെട്ട നെസ്‌ലെ കരാര്‍ തൊഴിലാളി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശി ലല്‍ത പ്രസാദ് (32) ആണ് മരിച്ചത്.രണ്ടു വര്‍ഷമായി ഇയാള്‍ രുദ്രാപൂരിലെ പ്ലാന്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രസാദ് വീടിനുള്ളില്‍ തന്നെ അടച്ചുപൂട്ടി ഇരിക്കുകയായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്.
നൂഡില്‍സില്‍ മാരകമായഅളവില്‍ ഈയവും എം.എസ്.ജിയും കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരഖണ്ഡ് ഹൈക്കോടതി മാഗിക്ക് 90 ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രണ്ടാഴ്ച മുന്‍പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ 1,100 ഓളം വരുന്ന കരാര്‍ ജോലിക്കാര്‍ക്കാണ് പണിനഷ്ടപ്പെട്ടത്.
അതേസമയം, യഥാര്‍ത്ഥ മരണകാരണം പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. പ്രസാദിന് ചില കുടുംബപ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്ന് പോലീസ് സൂചിപ്പിച്ചു.
















