ശ്രീനഗര്‍: കാശ്മീരില്‍ വിഘടനവാദി നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെ ഐസിസിന്റെ പതാക വീശി.
നൗഹാട്ടന്‍ മേഖലയില്‍ ജമാ മസ്ജിദിന് സമീപമാണ് സംഭവം. മുഖം മൂടി ധരിച്ച ചിലര്‍ ഐസിസ് ഭീകര സംഘടനയുടെ കറുത്ത പതാകയുമായി മാര്‍ച്ച് ചെയ്യുകയായിരുന്നു.
വിവരം അറിഞ്ഞ് പൊലീസ് എത്തയതോടെ ഇവര്‍ ഓടിമറഞ്ഞു. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതിനിടെ, കുപവാര ജില്ലയില്‍ നടന്ന റാലിയില്‍ ഹുറിയത്ത് നേതാവ് ഷാബിര്‍ അഹമ്മദ് ഷായുടെ അനുകൂലികള്‍ പാക് പതാക വീശുകയുണ്ടായി.
തൂക്കിലേറ്റപ്പെട്ട പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിന്റെ മൃതശരീരം വിട്ടുകൊടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
















