പാട്ന: തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബീഹാറില്‍ എന്‍ഡിഎയ്ക്ക് കൂടുതല്‍ കരുത്തു പകര്‍ന്ന് മുന്‍മുഖ്യമന്ത്രിയും ദളിത് നേതാവുമായ ജിതന്‍ റാം മാഞ്ചി മുന്നണിയില്‍ ചേര്‍ന്നു. തന്റെ പാര്‍ട്ടി ദേശീയ ജനാധിപത്യ മുന്നണിയുടെ ഭാഗമാകുന്ന കാര്യം മാഞ്ചി തന്നെയാണ് പ്രഖ്യാപിച്ചത്.
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദളും( യുണൈറ്റഡ്) മുലായം സിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒത്തു ചേര്‍ന്ന് മല്‍സരിക്കുന്ന ബീഹാറില്‍ രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഉപേന്ദ്ര കുശാവയുടെ രാഷ്ട്രീയ ലോക സമതാ പാര്‍ട്ടിയും ബിജെപിക്ക് ഒപ്പം എന്‍ഡിഎയിലുണ്ട്.
മഹാദളിത് വിഭാഗക്കാരനായ ജിതന്‍ റാം മാഞ്ചിക്ക് ദളിതര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്.
ലാലു, നിതീഷ്, അവിശുദ്ധ സഖ്യത്തെ തോല്‍പ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. മാഞ്ചി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: