ചെന്നൈ: ലേഖനം കട്ടെടുത്ത മുന്‍കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരപ്പമൊയ്‌ലി കുടുങ്ങി. ഇന്നലെ ദ ഹിന്ദുവിന്റെ എഡിറ്റോറിയല്‍ പേജില്‍ കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കുള്ള സഹായം കുറച്ചുവെന്ന് മൊയ്‌ലിയുടെ ലേഖനം ഉണ്ടായിരുന്നു. ഇതില്‍ ഒരു ഭാഗത്താണ് മറ്റൊരു ലേഖനത്തിലെ ഭാഗങ്ങള്‍ അതേപടി കോപ്പിയടിച്ചുവച്ചിരിക്കുന്നത്.
ദ ഹിന്ദുവില്‍ മെയ് 26ന് ജി. സമ്പത്ത് എന്നയാള്‍ എഴുതിയ ലേഖനത്തിലെ ചില ഭാഗങ്ങളാണ് അപ്പാടെ മൊയ്‌ലി എടുത്തിരിക്കുന്നത്. സംഭവം വിവാദമായയോടെ ദ ഹിന്ദു ലേഖനം ഓണ്‍ ലൈനില്‍ നിന്ന് നീക്കി. ലേഖനം പിവലിച്ചതായും കോപ്പിയടിയെപ്പറ്റി അനേഷണം തുടങ്ങിയതായും ഹിന്ദു ഓണ്‍ലൈനില്‍ അറിയിപ്പും നല്‍കിയിട്ടുണ്ട്.
ദ ഹിന്ദുവും ഈ കോപ്പിയടി ലേഖനം പ്രസിദ്ധീകരിക്കും മുന്‍പ് കണ്ടെത്തിയില്ലെന്നതാണ് രസകരം. മൊയ്‌ലി കോപ്പിയടിയില്‍ കുടുങ്ങിയത് കോണ്‍ഗ്രസിന് അടുത്ത നാണക്കേടായി. ലേഖനം കോപ്പിയടിച്ചതിന് മുന്‍കേന്ദ്ര മന്ത്രിയുടെ ലേഖനം പിന്‍വലിച്ച കാര്യം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയാണ്.
















