ന്യൂദല്‍ഹി: ഉന്നത ഇസ്ലാമിക് സെമിനാരിയായ ഡാറുല്‍ ഉലും ജൂണ്‍ 21ലെ അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന് പിന്തുണയുമായി രംഗത്ത്. യോഗ ഒരു വ്യായാമ മുറയാണെന്നും അതിന് ഒരു മതവുമായും ബന്ധമില്ലെന്നും ഉത്തര്‍പ്രദേശിലെ ദിയോബാന്‍ഡ് ടൗണ്‍ സെമിനാരി വൃത്തങ്ങള്‍ പറഞ്ഞു. മുസ്ലിങ്ങള്‍ യോഗ പരിശീലിക്കരുതെന്ന് ഒരു ഫത്‌വയും പുറപ്പെടുവിച്ചിട്ടില്ലായെന്നും ഇവര്‍ വ്യക്തമാക്കി.
മുസ്ലിം പ്രതിനിധികള്‍ മന്ത്രി ശ്രീപദ് യശോ നായിക്കിനെ കണ്ട് യോഗക്കുള്ള പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. അന്താരഷ്‌ട്ര യോഗ ദിനപരിപാടികളില്‍ പങ്കെടുക്കുമെന്ന് ഇവര്‍ ഉറപ്പ് പറഞ്ഞതായും ബിജെപി നേതാക്കള്‍ പറഞ്ഞു.
















