ജമ്മു : ഭാരത അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ സാവ്ജിയന് സെക്ടറില്‍ ഇന്നലെ രാവിലെ 9.15ഓടെ പാക് സൈന്യം വെടി ഉതിര്‍ക്കുകയായിരുന്നു. ഭാരതസൈന്യത്തിന്റെ ഭാഗത്തുനിന്ന്
പ്രകോപനമൊന്നുമില്ലാതെയായിരുന്നു വെടിവെപ്പ്. ഇതിനെത്തുടര്‍ന്ന് ഭാരത സൈന്യം തിരിച്ചടിച്ചു. പത്തുമിനുട്ടോളം നീണ്ട വെടിവെപ്പില്‍ ഇരു ഭാഗത്തും യാതൊരുവിധത്തിലുമുള്ള നഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ജമ്മു പ്രതിരോധ വക്താവ് ലഫ്. കേണല്‍ മനീഷ് മേഹ്ത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: