ന്യൂദല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പി.വി. ചൗധരിയും മുഖ്യവിവരാവകാശ കമ്മീഷണറായി വിജയ് ശര്‍മ്മയും ചുമതലയേറ്റു. രാഷ്‌ട്രപതി ഭവനില്‍ ഇന്നലെ ഉച്ചയ്‌ക്ക് നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ്മുഖര്‍ജി മുമ്പാകെ ഇരുവരും സത്യപ്രതിജ്ഞ ചൊല്ലി.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, കേന്ദ്ര മന്ത്രിമാര്‍, എം.പി.മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















