യുഎന്‍: കൗമാരക്കാരായ പെണ്‍കുട്ടികളെ ഇറാഖിലും സിറിയയിലുമായി ഭീകരപ്രവര്‍ത്തനം നടത്തുന്ന ഐഎസ് സംഘം അടിമകളായി വില്‍ക്കുന്നെന്ന് യുഎന്‍ സ്ഥാനപതി.
ഇറാഖിലും സിറിയയിലും ഏപ്രില്‍ മാസത്തില്‍ സന്ദര്‍ശനം നടത്തിയ യുഎസ് സ്ഥാനപതി സിനാബ് ബംഗുറ ഇവിടെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മറ്റുള്ളവരെ അറിയിക്കാന്‍ ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.
പെണ്‍കുട്ടികളെ ഇതിനായി തട്ടികൊണ്ടു പോകുന്നുണ്ട്. അതിക്രമങ്ങള്‍ സഹിക്ക വയ്യാതെ ഐഎസിന്റെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ നിന്ന് സ്ത്രീകള്‍ പാലായനം ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു. ഇത്തരത്തില്‍ പെണ്‍കുട്ടികളെ വില്‍ക്കുന്നതിലൂടെ ആയിരവും പതിനായിരവും ഡോളറുകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
സിഗററ്റുകള്‍ക്ക് വേണ്ടി പോലും പെണ്‍കുട്ടികളെ വില്‍ക്കുന്നുണ്ടെന്നതാണ് അതിശയിപ്പിക്കുന്ന കാര്യമെന്നും ബംഗുറ പറയുന്നു.
















