Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്‌നേഹം എന്ന കുരിശ്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2015, 09:49 pm IST
inVicharam

സ്വര്‍ഗ്ഗം ഭൂമിക്ക് നല്‍കിയ ഏറ്റവും മികച്ച വരദാനമാണ് സ്‌നേഹം. അരിച്ചെടുത്ത നിലാവുപോലെ, അപ്പോള്‍ കറന്നുവെച്ച പാലുപോലെ, തീര്‍ത്തും നിര്‍മ്മലവും ദൈവികവുമായ ഒരു വികാരമാണ് അത്. മലയാളത്തില്‍ സ്‌നേഹത്തെക്കുറിച്ച് വായ്‌തോരാതെ പാടിയ കവിയാണ് കുമാരനാശാന്‍.

”സ്‌നേഹത്തില്‍നിന്നുദിക്കുന്നൂ-ലോകം

സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു

സ്‌നേഹം താന്‍ ശക്തി ജഗത്തില്‍-സ്വയം

സ്‌നേഹം താനാനന്ദമാര്‍ക്കും

സ്‌നേഹം താന്‍ ജീവിതം ശ്രീമന്‍-സ്‌നേഹ

വ്യാഹതി തന്നെ മരണം.

സ്‌നേഹം നരകത്തിന്‍ ദ്വീപില്‍-സ്വര്‍ഗ്ഗ

ഗ്രേഹം പണിയും പടുത്വം!

മോഹം കളഞ്ഞു ജനത്തെ-തമ്മില്‍

സ്‌നേഹിപ്പാന്‍ ചൊല്‍ക നരേന്ദ്രാ…”

ജനങ്ങളെ തമ്മില്‍ ഒന്നിപ്പിക്കുന്ന ദിവ്യമായ, അദൃശ്യമായ ഒരു ഒട്ടുപശയാണ് അത്. മനുഷ്യരില്‍ മാത്രമല്ല, തിര്യക്കുകളിലും ക്രൂരമൃഗങ്ങളില്‍പ്പോലും ഉണ്ട് ആ വികാരം. പ്രസവം കഴിഞ്ഞ സിംഹി തന്റെ കുട്ടിയെ നോക്കുമ്പോള്‍, അവളുടെ കണ്ണുകളില്‍പ്പോലും നിലാവ്! ഈയൊരു വികാരത്തിലത്രേ ലോകത്തിന്റെ നിലനില്‍പ്പ്. ഈ ദര്‍ശനം ആദ്യമായി അറിഞ്ഞതും ഉള്‍ക്കൊണ്ടതും നിലനിര്‍ത്തുന്നതും പ്രാവര്‍ത്തികമാക്കുന്നതുമായ ഒരേയൊരു നാടാണ് ഭാരതം! ഇവിടെ ആട്ടി ഓടിക്കപ്പെടേണ്ട വിദേശികള്‍പോലും അധികാരസ്ഥാനം കയ്യാളുന്നത് ഭാരതത്തിനുമാത്രം സ്വന്തമായ ഈയൊരു മഹത്വംകൊണ്ടാണ്. അല്ലെങ്കില്‍, പകരം മറ്റൊരു നാടിന്റെ പേരു പറയൂ.

എന്നാല്‍, അധികാരഭ്രാന്തും അടക്കിവാഴലും അടിമപ്പെടുത്തലും ആക്രമിക്കലും മാത്രം കൈമുതലായുള്ള അധിനിവേശമതങ്ങള്‍ ഇവിടെ ആധിപത്യം ഉറപ്പിക്കാന്‍ തുടങ്ങിയതുമുതല്‍ തുടങ്ങുകയായി ഭാരതത്തിന്റെ ദുരന്തകാലം. ‘അതിഥി ദേവോ ഭവ…’ എന്ന ഹൃദയവിശാലതയോടെ ഇരുകയ്യും നീട്ടി അവരെ സ്വീകരിച്ച്, വേണ്ടതും വേണ്ടാത്തതുമായ സകലമാന സൗജന്യങ്ങളും അനുവദിച്ച്, ചെല്ലും ചെലവും കൊടുത്ത്, അവരെ കുടിയിരുത്തുകയും വാഴിക്കുകയുംചെയ്ത നമ്മള്‍ ഇന്നു കുടിയിറക്കു ഭീഷണിയിലാണ്.ഒട്ടകത്തിനു സ്ഥലം കൊടുത്ത് സ്വയം കൂടാരം ഒഴിയേണ്ടിവന്നവന്റെ കഥയാണ് നമ്മുടെ ആത്മകഥ! സ്വയംകൃതാനര്‍ത്ഥത്തിന്റെ പടുകുഴിയില്‍ ഓരോരുത്തരായി വീണൊടുങ്ങുകയാണ്. ഇനി…..?

വിദേശങ്ങളില്‍നിന്ന് കണക്കില്ലാതെ കുത്തിയൊലിച്ചുവരുന്ന മതംമാറ്റപ്പണം, കള്ളപ്പണം, പെട്രോഡോളര്‍, അമേരിക്കന്‍ ഡോളര്‍, കണ്ടെയ്‌നര്‍പ്പണം, കുഴല്‍പ്പണം, ഹവാലപ്പണം, പാക്കിസ്ഥാന്‍പണം, ദിനംപ്രതിയുള്ള കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണക്കടത്ത്-ഇതൊന്നും ഇവിടെ ഒരു വാര്‍ത്തപോലും ആകുന്നില്ല. എട്ടും പത്തും ഇരട്ടി വിലക്ക് ഭൂമി മുഴുവന്‍ അന്യാധീനപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇവിടെയുള്ള ഹിന്ദുവിന് ഇന്ന് ചവിട്ടിനില്‍ക്കുവാനുള്ള മണ്ണെങ്കിലും സ്വന്തമായി ഉണ്ടോ? മരിച്ചു മണ്ണടിഞ്ഞാല്‍ കുഴിച്ചിടാനുള്ള ആറടി മണ്ണെങ്കിലും? അതോ അവനെ കാത്തിരിക്കുന്നത് തെമ്മാടിക്കുഴികളുടെ അപമാനം തന്നെയാണോ?

ആരാണ് ഇൗയൊരു സ്ഥിതിവിശേഷം വരുത്തിവച്ചത്? സ്വയംകൃതാനര്‍ത്ഥം എന്ന് ആദ്യമേ പറഞ്ഞു. ആ അനര്‍ത്ഥത്തില്‍നിന്ന് കരകയറുവാനുള്ള യാതൊരു പരിശ്രമവും ഇപ്പോഴും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.

ഇന്നും നൂറായിപ്പിരിഞ്ഞ്, ജാതിയും ജാതിയും പറഞ്ഞ്, സ്വബോധവും ഐക്യവും മറഞ്ഞ്, വല്ലവന്റെയും പിന്നാലെ കൊടിയും പിടിച്ചു നടന്ന് ജന്മംകളയുകയാണു നമ്മള്‍. വല്ല സമ്മേളനങ്ങളിലും പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ ‘തമസോ മാ ജ്യോതിര്‍ഗമയ’ എന്ന് ഉച്ചരിക്കുന്നതല്ലാതെ, ഇരുട്ടില്‍നിന്ന്, ചെളിയില്‍നിന്ന്,

അനൈക്യത്തില്‍നിന്ന്,അന്തഃഛിദ്രങ്ങളില്‍നിന്ന്,പരസ്പരമുള്ള അസഹിഷ്ണുതയില്‍നിന്ന് എങ്ങനെയെങ്കിലും ഒന്നു കരകയറണം എന്ന വിചാരമേ നമുക്കില്ല!

സ്‌നേഹവും ആത്മത്യാഗവുംകൊണ്ട് ലോകത്തിനു മുഴുവന്‍ മാതൃകകാട്ടുകയും ലോകം കീഴടക്കുകയും ചെയ്ത പുണ്യാവതാരമായ ദൈവപുത്രനാണ് ക്രിസ്തുദേവന്‍! നമ്മളെല്ലാം ആ മഹാനുഭാവനെ അംഗീകരിച്ച് ആദരിക്കുന്നത് ആ വിശിഷ്ടഗുണങ്ങളുടെ പേരിലാണ്. ആ വിശിഷ്ടപുരുഷന്‍ സ്വയം ആവിഷ്‌കരിച്ച ശുദ്ധമായ മനുഷ്യസ്‌നേഹം എവിടെപ്പോയി? കഴിഞ്ഞ രണ്ടായിരം വര്‍ഷമായി അദ്ദേഹത്തിന്റെ പേരില്‍ മതം ഉണ്ടാക്കി, ആ മതത്തിന്റെ പേരില്‍ നാളിതുവരെ കോടാനുകോടികളെ കൊന്നൊടുക്കിയവര്‍ക്ക് എന്തു മറുപടി തരാനുണ്ട്? മതം മനഃസമാധാനത്തിന് എന്ന് മേനി പറയുന്നവര്‍ക്ക് വല്ല മനഃസാക്ഷിയുമുണ്ടെങ്കില്‍, കണ്‍മുന്നിലുള്ള സുദീര്‍ഘമായ ഈ വംശഹത്യകളുടെ ചരിത്രം അറിയില്ലെന്നുണ്ടോ? അതോ ഭാരതത്തിലെ ജനത മുഴുവന്‍ അള്‍ഷിമേഴ്‌സ് രോഗത്തിനു വിധേയരായിക്കഴിഞ്ഞു എന്ന് അദ്ദേഹം കരുതുന്നുണ്ടോ? (വിസ്തരഭയത്താല്‍ അതിന്റെ രേഖകളൊന്നും ഇവിടെ ഉദ്ധരിക്കുന്നില്ല എന്നുമാത്രം.)

എന്തായാലും സഹനം എന്ന ദൗര്‍ബല്യം വെടിഞ്ഞ് പ്രതിരോധം എന്ന ഊര്‍ജത്തിന്റെ മേഖലയില്‍ നമ്മള്‍ ഒരുമിക്കുകയും സംഘടിക്കുകയും ചെയ്യുക എന്നല്ലാതെ, രക്ഷപ്പെടാനുള്ള മറ്റെല്ലാ വഴികളും അടഞ്ഞുകഴിഞ്ഞിരിക്കുന്നു. ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന പണ്ടത്തെ ചൊല്ല് ഏറ്റവും പ്രസക്തമാകുന്ന സന്ദര്‍ഭവും ഇതാണ്.

അനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍, ഇവിടെ എക്കാലത്തും ഇര ഹിന്ദുവാണ്. ഹിന്ദുമാത്രം! അടുത്തകാലത്തെ അതിക്രൂരമായ മൂന്ന് കൊലപാതകങ്ങളുടെ കാര്യം എടുക്കുക. ചന്ദ്രബോസ് എന്ന പാവപ്പെട്ട ഒരു സെക്യൂരിറ്റിഗാര്‍ഡിനെ അതിധനവാനും അധികാരസ്ഥാനങ്ങളിലുള്ളവരെ ഉള്ളംകയ്യിലിട്ട് അമ്മാനമാടുന്നവനും നിയമസംവിധാനങ്ങളെ പുല്ലുവില കല്‍പ്പിച്ച് വെല്ലുവിളിക്കുന്നവനും നിരവധി ക്രിമിനല്‍ കേസുകളില്‍ ബന്ധപ്പെട്ടവനുമായ ഒരുവന്‍ കാറിടിച്ച് മൃഗീയമായി കൊലപ്പെടുത്തി. അതും മനഃപൂര്‍വ്വം! കൊല്ലപ്പെട്ടത് ഒരു ഹിന്ദുകുടുംബത്തിന്റെ ഏകാശ്രയമായിരുന്ന ഗൃഹനാഥന്‍.

എന്നിട്ട് നടന്നത് എന്താണ്? തേയ്ച്ചുമായ്‌ക്കലുകളുടെയും ഒത്തുകളികളുടെയും ഒരു തൃശൂര്‍പൂരം! കേസൊതുക്കാനും പ്രതിയെ നിന്നനില്‍പ്പിനു രക്ഷിച്ചെടുക്കാനുമൊക്കെ രഹസ്യമായും പരസ്യമായും രംഗത്തിറങ്ങി ചരടുകള്‍ വലിച്ചത് രാഷ്‌ട്രീയക്കാര്‍, ഉന്നത ഉദ്യോഗസ്ഥന്മാര്‍, ഭരണത്തിലെ ഹരിശ്ചന്ദ്രന്മാര്‍, അങ്ങനെയുള്ള മഹാത്മാക്കള്‍.

ഇതിന് കാരണങ്ങള്‍ ഒന്ന്, പണത്തിന് മീതേ പരുന്തും പറക്കില്ല എന്ന ന്യായംതന്നെ. രണ്ട്- കൊലപാതകിയുടെ സമുദായം. സമുദായത്തിന്റെ സംഘടിതബലം. അധികാരസ്ഥാനങ്ങളിലുള്ള അവരുടെ നിയന്ത്രണശക്തി. മൂന്ന്, നാളെയും മറ്റന്നാളും തുടര്‍ന്ന് എക്കാലത്തും സമൃദ്ധമായി ലോണെടുക്കാവുന്ന അവരുടെ ഉറച്ച വോട്ടുബാങ്ക്. ഇതൊക്കെയായാല്‍ നീതിയും ന്യായവും നിയമവും സംരക്ഷണവുമൊക്കെ വേട്ടക്കാരനു നല്‍കാന്‍ ഭരണകൂടം ഒത്തുകളിച്ചാല്‍, അതില്‍ അത്ഭുതപ്പെടാന്‍ എന്തുണ്ട്?

പോരെങ്കില്‍, കൊല്ലപ്പെട്ടവന്‍ വെറും ഒരു ഹിന്ദു! ആര്‍ക്കുവേണം ഇവിടെ ഹിന്ദുവിനെ? അവന് എന്ത് വില? അവന്റെ കുടുംബത്തിനുപോയി. അത്രേയുള്ളൂ.

‘കള്ളപ്പണവും മതഹുങ്കും അധികാരഡംഭും മരണക്കാറുകളും ഉള്ള ഉപരിവര്‍ഗ്ഗത്തിന് കാറിടിച്ച് കൊന്നുകളിക്കാന്‍ ഹിന്ദുക്കളെ ആവശ്യമുണ്ട്’ എന്നൊരു പരസ്യം വൈകാതെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയാലും നമുക്കത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല.

ചുമരിനോടു ചേര്‍ത്തുനിര്‍ത്തി പലതവണ കാറിടിച്ചു കൊല്ലുമ്പോള്‍, നിര്‍വൃതിയോടെ, ചിരിച്ചുകൊണ്ട് മരിക്കുന്ന ഹിന്ദുവിനെക്കുറിച്ച് ‘ഇതാണ് യഥാര്‍ത്ഥ ഹിന്ദു’ എന്ന് പ്രശസ്തിപത്രമെഴുതാന്‍ ഒരു കോമനുണ്ണിയും വരില്ല. പാവപ്പെട്ട ഹിന്ദുവിനെക്കുറിച്ച് നല്ലതു വല്ലതും എഴുതിയാല്‍, തൊട്ടുനക്കാനുള്ള വഹപോലും കിട്ടില്ല എന്ന കാര്യം അവറ്റയ്‌ക്ക് നന്നായി അറിയാം.രണ്ടാമത്തെ കൊലപാതകം, സംഭവം നടക്കുന്നതിനു മുമ്പേതന്നെ ആത്മഹത്യയായിക്കഴിഞ്ഞു. കാരണം, അവിടെയും ഇര ഒരു ഹിന്ദു! കൊലപാതകി സംഘടിതന്‍!

നല്ല ബുദ്ധിമതിയായ ഒരു പെണ്‍കുട്ടി. ബിരുദാനന്തരബിരുദവും ഐഎഎസുമൊക്കെയായിരുന്നു അവളുടെ ലക്ഷ്യം. ആസൂത്രിതമായി അവളെ കെണിയില്‍പ്പെടുത്തി. പ്രതി കൊലപാതകമുള്‍പ്പെടെ എത്രയോ ക്രിമിനല്‍കേസുകളിലെ പ്രതി! പക്ഷേ, അധികാരസ്ഥാനങ്ങളിലെ അവിഹിത സ്വാധീനം, മതത്തിന്റെ പേരിലുള്ള ഹുങ്ക്, സമുദായബലം,വോട്ടുബാങ്ക്.പോരേ? വേറെയും പെടുത്തിയിട്ടുണ്ടത്രേ അഞ്ചാറെണ്ണത്തിനെ. കെട്ട്യോനും കുട്ട്യോള്‍ടെ തന്തയുമൊക്കെയാണത്രേ.എന്തായാലെന്താ? ഇരയാവാനും മതംമാറ്റപ്പെടുവാനും കൊല്ലപ്പെടാനും ഹിന്ദുപെണ്‍കുട്ടികളില്ലേ? അവര്‍ ചിരിച്ചുകൊണ്ടു മതംമാറുകയില്ലേ? ചിരിച്ചുകൊണ്ട് കൊലക്കയറിന് കഴുത്തുനീട്ടിക്കൊടുക്കുകയില്ലേ?

അതിനൊക്കെയല്ലെങ്കില്‍ പിന്നെയെന്തിനാണ് ഇവിടെ ഹിന്ദു എന്നൊരു വര്‍ഗ്ഗം? ഒരു കാര്യം തീര്‍ച്ച. ചത്തതു ചത്തു.

പോയതു പോയി. അതില്‍ക്കവിഞ്ഞ യാതൊന്നും ഇന്നത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കേണ്ട. ഇവിടെ ഹിന്ദുവിന്റെ ജീവന് എന്തു വില? എന്നുവച്ച് ‘ഇതാണ് യഥാര്‍ത്ഥ ഹിന്ദു’ എന്ന് വല്ല ബീഫുണ്ണിമാരും കയറി ലേഖനമെഴുതിക്കളയും എന്നൊന്നും ആരും സ്വപ്‌നം കാണണ്ട, കേട്ടോ!

മൂന്നാമത്തെ സംഭവം കാറിടിച്ചുള്ള കൊലപാതകംതന്നെ. ചില കൊലപാതകങ്ങള്‍ക്ക് ഒരു ഓമനപ്പേരുണ്ട്- ‘മനഃപൂര്‍വ്വമല്ലാത്ത നരഹത്യ.’ പ്രതിയെ രക്ഷിച്ചെടുക്കുവാനുള്ള ഒന്നാമത്തെ സൂത്രമാണ് ‘മനഃപൂര്‍വ്വമല്ലാത്ത’ എന്ന പ്രയോഗം. ഒരു മുന്‍കൂര്‍ ജാമ്യം! സല്‍മാന്‍ഖാനായാലും ശരി ഏതു മറ്റോനായാലും ശരി ഈ ആനുകൂല്യം ഉറപ്പ്!

ഇവിടെയും കൊലപാതകം നടത്തിയത് ഒരു മന്ത്രിവാഹനവും കൊല്ലപ്പെട്ടത് ഒരു കോളേജധ്യാപകന്‍ ശശികുമാറും. ആ കുടുംബത്തിനു പോയി. അത്രേയുള്ളൂ. അതില്‍ക്കവിഞ്ഞ് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ആരാണ് ശശികുമാര്‍? അതും ആര്‍ക്കും വേണ്ടാത്ത ഒരു ഹിന്ദു!

ഔദ്യോഗികവാഹനത്തിലല്ലത്രേ മന്ത്രി അസമയത്തു ചീറിപ്പാഞ്ഞുവന്നത്. എങ്കിലും, അതിലുണ്ടായിരുന്നു അധികാരലൈറ്റും അനധികൃത ബോര്‍ഡും! അങ്ങനെ പാടുണ്ടോ? ആകാം. അതല്ല, അതിലപ്പുറവും ആകാം എന്നാണ് മുഖ്യമന്ത്രിതന്നെ പറഞ്ഞിരിക്കുന്നത്. എന്നുവച്ചാല്‍ മറ്റുള്ളവരെ ഇടിച്ചുകൊല്ലാന്‍ മന്ത്രിക്ക് ഔദ്യോഗികവാഹനംതന്നെ വേണം എന്നില്ല!

ഈയവസ്ഥയില്‍ ഒരു പാപവുംചെയ്യാതെ ചത്തടിയുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ഹിന്ദുവിനെ വാഴ്‌ത്തി ‘ഇതാണ് യഥാര്‍ത്ഥ ഹിന്ദു!’ എന്ന് ലേഖനമെഴുതാന്‍ വല്ല ബിരിയാണിയുണ്ണിയും വരുമോ ആവോ!

എന്തായാലും ഇതൊക്കെ വെറും സൂചനകള്‍ മാത്രം. വരുംകാലത്തെ വേട്ടക്കാരുടെയും ഇരകളുടെയും സൂചനകള്‍. ചാകാന്‍ ഒരുങ്ങിയിരിക്കുക. അതിനുമുമ്പ് മത്‌സരിച്ച് വോട്ടുചെയ്ത് ഇവറ്റയെത്തന്നെ വീണ്ടും വീണ്ടും ജയിപ്പിക്കുക.ഇതിനിടെയാണ് സ്‌നേഹം നടിച്ച് ഹിന്ദുവിന്റെ പൂജാമുറിയില്‍പ്പോലും കുരിശുകുത്തുന്ന മറ്റൊരു ഉപജാപകസംഘത്തിന്റെ കടന്നാക്രമണം. ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു പറഞ്ഞുനിര്‍ത്തിയേടത്തുതന്നെ വരാം. ആസൂത്രിതമായ ചതിയുടെ മറ്റൊരു മുഖം ഇനിപ്പറയുന്ന സംഭവത്തില്‍ കാണാം.

സംഭവം നടന്നിട്ട് നാലഞ്ചുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രത്തിലെ ഒരു മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങുകയായിരുന്നു ഞാന്‍. അഭിനന്ദനപൂര്‍വം ഒരു സുഹൃത്ത് വന്ന് പരിചയപ്പെട്ടു. എന്റെ പാട്ടുകളുടെയൊക്കെ ഒരു ആരാധകനാണ് എന്നു പറഞ്ഞു. എന്റെ ഭാഗ്യം! ആള്‍ ചെറുകുന്നുകാരനാണ്. അന്നപൂര്‍ണ്ണേശ്വരിയായ ചെറുകുന്നിലമ്മയുടെ ഭക്തന്‍. ബിസിനസ് ആവശ്യം പ്രമാണിച്ച് ഇപ്പോള്‍ ഇടപ്പള്ളിയില്‍ താമസം. ഭാര്യ ഗായികയാണ്. ദക്ഷിണാമൂര്‍ത്തിസ്വാമിയെക്കൊണ്ട് സംഗീതസംവിധാനം നിര്‍വഹിപ്പിച്ച് ഒരു ഭക്തിഗാന സിഡി റെക്കോര്‍ഡുചെയ്യിച്ചുവച്ചിട്ടുണ്ട്. പ്രകാശനം ഉടനെ ഉണ്ടാവും. ഫഌറ്റിലേക്ക് ഒന്നു വരണം. ഭാര്യയുടെ ഒരു പാട്ടുകേള്‍ക്കണം- ഇതൊക്കെയാണ് ആവശ്യങ്ങള്‍.

ഒരു നല്ല കാര്യമാണല്ലോ എന്നു കരുതി ഞാന്‍ ഫഌറ്റിലേക്ക് ഒപ്പം പോയി. ‘സണ്ണി പാലസ്’ ആണ് ഫഌറ്റ്. വലിയ സ്ഥലം. ഭാര്യയെ പരിചയപ്പെടുത്തി. അവര്‍ പാടി. ഞാന്‍ കേട്ടു. അഭിനന്ദിച്ചു. പിന്നെ ഫഌറ്റിലെ ഓരോ സ്ഥലവും കാണിച്ചു. പൂജാമുറിയിലെത്തിയപ്പോള്‍ നടുക്ക് കന്യാമാതാവിന്റെ പടവും വലിയൊരു കുരിശും. അതും ചെറുകുന്നിലമ്മയുടെ അടുത്ത്. ഞാന്‍ ചോദിച്ചു-‘ഇതെങ്ങനെ വന്നു? പൂജാമുറിയിലും മതസൗഹാര്‍ദ്ദം!’ അങ്ങേര്‍ പറഞ്ഞു- ‘ഹൗസ് വാമിങ്ങിനു വന്ന ഒരു ക്രിസ്ത്യന്‍ സുഹൃത്ത് സമ്മാനിച്ചതാണ്. പൂജാമുറിയില്‍ വച്ചോളൂ എന്നു പറഞ്ഞു. ഞാന്‍ വച്ചു! സ്‌നേഹമല്ലേ?

ഞാന്‍ പറഞ്ഞു- ‘നന്നായി. ഇതാണ് യഥാര്‍ത്ഥ സ്‌നേഹം. എവിടെ ഇത്തിരി പഴുതുണ്ടോ അവിടെ ഒരു കുരിശുകുത്തുക. ഒരു ഹിന്ദുവാണ്, അയാള്‍ക്ക് അയാളുടെ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. അതൊന്നും നമ്മള്‍ കടന്നാക്രമിക്കാന്‍ പാടില്ല. അത് അനൗചിത്യമാണ് എന്നുള്ള യാതൊരു വിചാരവും അവറ്റയ്‌ക്കില്ല. എവിടെപ്പോയാലും കുരിശ്!

നാണംകെട്ട ഈ വിദ്വാന്‍ അത് അവനവന്റെ പൂജാമുറിയില്‍ വയ്‌ക്കുകയും ചെയ്തിരിക്കുന്നു! മറിച്ച്, പ്രത്യുപകാരമായി ഒരു കൃഷ്ണന്റെ ബിംബം അങ്ങോട്ടുകൊടുത്താല്‍, ആ ക്രിസ്ത്യാനി അതു പൂജാമുറിയില്‍ വയ്‌ക്കുമോ? വേണ്ട. ഉമ്മറത്തെ ഷോകെയ്‌സിലെങ്കിലും വയ്‌ക്കുമോ? ഇല്ല. മതാഭിമാനമുള്ളവനാണ് ക്രിസ്ത്യാനി.

സ്വാഭിമാനംപോലും ഇല്ലാത്തവനാണ് ഹിന്ദു. അവന്‍ ഇനിയുമിനിയും മതേതരത്വത്തിന്റെ പേരില്‍ നാണംകെടാനിരിക്കുന്നതേയുള്ളൂ. സ്വന്തം വീടുനിറയെ കുരിശുകള്‍ കുത്താന്‍ ഒരുങ്ങുന്നതേയുള്ളൂ. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണ്ടേ? അവര്‍ക്ക് അതു പറ്റില്ല. ഹിന്ദുവിനു മാത്രമുള്ളതാണ് ആ പാലം. അവന്‍ അതിലൂടെ കണ്ണടച്ചു നടന്നു നടന്ന് അവര്‍ കുഴിച്ച കുഴിയില്‍ വീണ് ഒടുങ്ങിക്കൊള്ളണം. ഇതാണ്, ഇതുമാത്രമാണ് മതേതരത്വംകൊണ്ട് അവരും അവരുടെ ഭരണകൂടവും ഉദ്ദേശിക്കുന്നത്. അതു നടക്കുന്നുമുണ്ട്. ഹിന്ദുവാകട്ടെ, കണ്ടാലും പഠിക്കില്ല. കൊണ്ടാലും പഠിക്കില്ല. പിന്നെ ഇതൊക്കെ ആരോടു പറയാന്‍? ‘ഇതാണ് യഥാര്‍ത്ഥ ഹിന്ദു!’

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.