പനാജി: ഗോവയില്‍ ദല്‍ഹി സ്വദേശിനികളായ രണ്ട് യുവതികളെ കൂട്ടമാനഭംഗപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ പിടിയില്‍.
അവധിക്കാലം ചെലവഴിക്കാന്‍ ഗോവയിലെത്തിയതായിരുന്നു പെണ്‍കുട്ടികള്‍. കേസില്‍ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ട്രാവോര്‍ ജോസഫ്, ജീവന്‍ പവാര്‍, കമലേഷ് ചൗധരി, അജയ് കുമാര്‍ ഖുശ്വ, നദീം സയ്യേദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കാലാങ്യൂട്ട് ഗ്രാമത്തിലെ വിവാദമായൊരു നിശാക്ലബ്ബുമായി ബന്ധമുള്ളവരാണെന്നും അവിടെ വ്യഭിചാരം നടക്കുന്നെന്ന് ആരോപിച്ച് പ്രദേശവാസികള്‍ അടുത്തിടെ ക്ലബ് തകര്‍ത്തിരുന്നെന്നും പോലീസ് പറഞ്ഞു.
പ്രതികള്‍ മയക്കുമരുന്ന് വിരുദ്ധ സെല്ലില്‍പ്പെട്ട പോലീസുകാരെന്ന വ്യാജേന 22ഉം 30ഉം വയസുള്ള യുവതികളെ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
യുവതികള്‍ സഞ്ചരിച്ചിരുന്ന് കാര്‍ തടഞ്ഞു നിര്‍ത്തി ബാഗ് പരിശോധിച്ച ശേഷം അവരെ വടക്കന്‍ ഗോവയിലെ അഞ്ജുന ബീച്ചിന് സമീപമുള്ള ഫ്‌ലാറ്റിലെത്തിച്ച് ഉപദ്രവിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കാര്‍ ഡ്രൈവറാണ് വിവരം പോലീസിനെ അറിയിച്ചത്.
കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ബുധനാഴ്ച പ്രതികളെ അറസ്റ്റ് ചെയ്ത് പെണ്‍കുട്ടികളെ അവിടെ നിന്നും രക്ഷപെടുത്തി.
















