മുംബൈ: മുന്‍കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ കുടംബാംഗങ്ങളും ബിജെപി പ്രവര്‍ത്തകരും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
മഹാരാഷ്‌ട്രയുടെ വികസനത്തിനായി എന്നും നിലകൊണ്ട വ്യക്തിയായിരുന്നു മുണ്ടേയെന്ന് മകളും സംസ്ഥാന ഗ്രാമവികസന മന്ത്രിയുമായ പങ്കജ പറഞ്ഞു.
മുണ്ടെയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുവാനായി പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.
മുണ്ടെയുടെ ഓര്‍മ്മക്കായി 51000 വൃക്ഷ തൈകള്‍ നഗരത്തില്‍ നടുമെന്ന് ബിജെപി പ്രഖ്യാപിച്ചു.
















