കൊല്‍ക്കത്ത: വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ ഭാര്യ ബിജോയ റേ(98) അന്തരിച്ചു. ന്യൂമോണിയയെ തുടര്‍ന്ന് തിങ്കളാഴ്ച ബെല്ലി വ്യൂ ക്ലിനിക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ബിജോയ ചൊവ്വാഴ്ചയാണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ചില സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബിജോയ താനും ഭര്‍ത്താവുമൊത്തുള്ള ദിനങ്ങളെപ്പറ്റി ‘അമാദേര്‍ കഥ’ എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. ഇത് ‘മാണിക് ആന്റ് ഐ’ എന്ന പേരില്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ബിജോയയുടെ ഏക മകന്‍ സന്ദീപ് റേയും സംവിധായകനാണ്. 1917ല്‍ ജനിച്ച ബിജോയ 1948 ഒക്ടോബര്‍ 20നാണ് സത്യജിത് റേയെ വിവാഹം കഴിച്ചത്.
















