Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യെരുശലേംകാരാ, നിനക്ക് ഹാ! കഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2015, 09:17 pm IST
in Vicharam

ഓര്‍ക്കുക! ആദിയില്‍ ലോകത്ത് സ്വന്തമായി ഒരു തരി മണ്ണ് പോലുമില്ലാതിരുന്ന ഏക മതം ക്രിസ്തുമതമാണ്. ഇനി വായന തുടരുക…

അന്യമതക്കാരന്റെ ദൈവങ്ങളെയും ആചാരവിശ്വാസങ്ങളെയും ഇല്ലായ്‌മചെയ്യുന്നത് ജീവിതവ്രതവും ഹോബിയുമായി കരുതി ആനന്ദിക്കുന്നവരാണ് ക്രൈസ്തവര്‍. അന്തിയുറങ്ങാന്‍ ഒരിടവും കിട്ടാത്ത ഗതികേടുമൂലം കാലിത്തൊഴുത്തില്‍ പിറക്കേണ്ടി വന്ന തങ്ങളുടെ ദൈവത്തിന്റെ ദുരനുഭവം അനുയായികള്‍ക്കെങ്കിലും ഉണ്ടാവരുതെന്ന മുന്‍കരുതലായിരിക്കാം ഓരോ നാട്ടിലും ചെന്ന് അന്യന്റെ മണ്ണും വെള്ളവും ആകാശവും പിടിച്ചുപറിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് പ്രേരണയായത്; അല്ലെങ്കില്‍ ‘ആകാശത്തിലെ പറവകളെ’ അനുകരിക്കുന്നതുമായിരിക്കാം. അതുകൊണ്ടുതന്നെ, ക്രിസ്തുവിന്റെ പേര് പറഞ്ഞ് യെരുശലേമും ഇറ്റലിയും അമേരിക്കയും പശ്ചിമഘട്ടവും മുതല്‍ ഉത്തരധ്രുവം വരെയുള്ള പ്രാചീനജനതയുടെ മണ്ണിന് പട്ടയം തട്ടിക്കൂട്ടിയതും പോരാഞ്ഞ് അവന്‍ സകലമതക്കാരോടും പിന്നെയും പോരടിക്കുകയാണ്; ഭാരതവും അറബ് നാടുകളുമുള്‍പ്പെടെ ശേഷിച്ച നക്കാപ്പിച്ച ഭൂമി കൂടി വിഴുങ്ങി ആര്‍ത്തിതീര്‍ക്കാന്‍.

തന്റെ പ്രദേശത്ത് അതിക്രമിച്ചു കയറുന്ന മാറ്റാനെ കടിച്ചും കുരച്ചും മാന്തിയും തുരത്താനുള്ള ബുദ്ധിവിശേഷം മിണ്ടാപ്രാണികളായ പട്ടിയും പൂച്ചയും പോലും പ്രകടിപ്പിക്കാറുണ്ട്. അപ്പോള്‍ വൈര നിര്യാതന ബുദ്ധിക്കാരനായ മനുഷ്യന്റെ കാര്യം പറയേണ്ടതിലല്ലോ. സാലഭഞ്ജികകള്‍ വിക്രമാദിത്യ കഥകള്‍ പറഞ്ഞുതന്ന ഉജ്ജയിനിയും അശോകചക്രവര്‍ത്തിയുടെ കണ്ണീര്‍ വീണ ഒറീസയും ചന്ദ്രഗുപ്തന്മാര്‍ തേര് തെളിച്ച ബീഹാറും തക്ഷക രാജ്യമായ നാഗാലാന്റുമെല്ലാം ഭാരതത്തിലെ ഹിന്ദുക്കള്‍ക്ക് അവരുടെ മഹാപുരുഷന്മാരുടെ കാലടികള്‍ പതിഞ്ഞ ജന്മസ്ഥാനങ്ങളാണ്.

ആ പുണ്യഭൂമികളില്‍ ബൈബിളും കക്ഷത്തില്‍വച്ച് കര്‍ദ്ദിനാളായും ബിഷപ്പായും ബ്രദറായും സിസ്റ്ററായും പാസ്റ്ററായും പാതിരിയായും മദര്‍ തെരേസയായും മാര്‍ ആലഞ്ചേരിയായും പവ്വത്തിലായും ദയാബായിയായും ക്ലിമ്മിസായുമെല്ലാം പല രൂപങ്ങളില്‍, ഭാവങ്ങളില്‍ കടന്നുകയറുന്ന ക്രിസ്ത്യാനി ഉജ്ജയിനി രൂപതയും കലിംഗാ മിഷനും സൊറാമ്പൂര്‍ മെഡിക്കല്‍ കൗണ്‍സിലുമൊക്കെ സ്ഥാപിച്ച് ഹിന്ദുമതത്തിന്റെ ആധാരമുദ്രകളെ ശവക്കുഴിയിലടക്കുമ്പോള്‍ ”ഇത് എന്നാടാ, കൂവേ” എന്ന് ചോദിക്കാതിരിക്കാന്‍ ഈ രാജ്യത്തിന്റെ ഉടമകളായ ഹിന്ദുക്കള്‍ക്ക് ആവില്ലല്ലോ? അയല്‍ക്കാരനായ ക്രിസ്ത്യാനിയെ കണ്ടാല്‍ മുഖം തിരിഞ്ഞുനടക്കാന്‍ ഇന്നാട്ടിലെ ഹിന്ദുക്കള്‍ നാളെ ശീലിച്ചാല്‍ അത് സ്വയംകൃതാനര്‍ത്ഥമെന്നു കരുതി ആശ്വസിച്ചാല്‍ മതി.

ഇന്ന് ക്രൈസ്തവരുടേതെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന എല്ലാ രാജ്യങ്ങളിലും ക്രിസ്ത്യാനികള്‍ വരത്തന്മാരാണെന്നതാണ് പരമാര്‍ത്ഥം. വണ്ടിയും വള്ളവും കപ്പലും കയറിച്ചെന്ന് ഓരോ നാട്ടിലെയും പാരമ്പര്യജനതയെ കൊന്നും കൊലവിളിച്ചും ചതിച്ചും പറ്റിച്ചുമാണ് ക്രിസ്ത്യാനികള്‍ തങ്ങളുടേതായ രാജ്യങ്ങള്‍ കെട്ടിപ്പടുത്തത്.

ഇംഗ്ലണ്ടിലേക്ക് നോക്കുക: ആറാം നൂറ്റാണ്ടില്‍ മതപരിവര്‍ത്തനത്തിനായി അവിടെയെത്തിയ റോമന്‍ കത്തോലിക്കനായ അഗസ്റ്റിന്‍ ആണ് ഇംഗ്ലണ്ടിലെ രാജാവിനെ ക്രിസ്ത്യാനിയാക്കിയത്; എങ്കിലും കത്തോലിക്കാ വിശ്വാസികളെ സ്വദേശികളായി അംഗീകരിക്കാന്‍ ഇംഗ്ലീഷുകാര്‍ കൂട്ടാക്കിയില്ല. പതിനേഴാം നൂറ്റാണ്ടില്‍ ജെയിംസ് രണ്ടാമന്‍ രാജാവ് കത്തോലിക്കാ സ്ത്രീയെ വിവാഹം ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തെയും പിന്‍ഗാമികളായ സ്റ്റുവര്‍ട്ട് രാജാക്കന്മാരെയും ‘വരത്തന്മാര്‍’ എന്നുവിളിച്ച് ഇംഗ്ലീഷ് ജനത ആക്ഷേപിക്കുന്നു.

1688 ല്‍ അദ്ദേഹം ‘ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡേര്‍ജന്‍സ്’ പ്രഖ്യാപനം നടത്തിയതുതന്നെ കത്തോലിക്കര്‍ക്ക് വഴിനടക്കാന്‍ വേണ്ടിയായിരുന്നു. തന്മൂലം, ജെയിംസിനെ ഇംഗ്ലീഷുകാര്‍ ഫ്രാന്‍സിലേക്ക് അടിച്ചോടിച്ചത് കഥയുടെ പരണാമഗുപ്തി (ഗുസ്തി). സ്റ്റുവര്‍ട്ട് വംശക്കാര്‍ക്കുശേഷം ഹാനോവറിലെ പ്രഭുവായ ജോര്‍ജ് ഇംഗ്ലണ്ടിലെ രാജാവായെങ്കിലും വരത്തനായതിനാല്‍ അദ്ദേഹത്തെ നോക്കുകുത്തിയാക്കിക്കൊണ്ട് നാട്ടുകാരനായ സര്‍ റോബര്‍ട്ട് വോള്‍പോള്‍ കാല്‍നൂറ്റാണ്ടോളമാണ് ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രിയായി ‘വാണത്.’ ബ്രിട്ടനില്‍ പ്രധാനമന്ത്രിമാര്‍ ഭരണത്തലവനാകാനും പാര്‍ലമെന്ററി ഡെമോക്രസി നിലവില്‍വരാനും ഇടയാക്കിയതിന്റെ കാരണവും ഇതുതന്നെ.

ഭാരതത്തില്‍ സിഖ്, ബുദ്ധ, ജൈനമതങ്ങള്‍ക്കുള്ള സ്വീകാര്യതപോലും ക്രിസ്തുമതത്തിനില്ലാതെ പോയത് അതൊരു വിദേശമതമായതുകൊണ്ടാണ്. കൂടാതെ, ഈ രാജ്യത്തിന്റെ അവകാശികളായ ഹിന്ദുക്കളെ ചതിച്ചും പ്രലോഭിപ്പിച്ചും മതംമാറ്റുക കൂടി ചെയ്തത് ക്രൈസ്തവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ ഭാരതീയരെ പ്രേരിപ്പിച്ചു. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് ബ്രിട്ടീഷ്-പറങ്കി മിഷനറിമാരുടെ പാദസേവകരായിരുന്ന ഭാരത ക്രൈസ്തവസഭകള്‍ സായ്‌പന്മാര്‍ നാടുവിട്ടതോടെ പാഷാണം വര്‍ക്കിയുടെ റോളിലേക്ക് കളംമാറ്റി ചവിട്ടി. മാറി മാറി വന്ന കേന്ദ്രസര്‍ക്കാരുകളുടെ മുന്നില്‍ തുടക്കത്തില്‍ ഓച്ഛാനിച്ചുനിന്ന അവര്‍ പിന്നീട് ‘അകത്ത് കത്തിയും പുറത്ത് പത്തിയും’ എന്ന പതിവുനയം പുറത്തെടുത്ത് കുരിശുകൃഷി വ്യാപനം ആരംഭിച്ചു: ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍, വിജയവാഡ, ഹൈദരാബാദ്, ഫരീദാബാദ്, ഝാന്‍സി, ഗുഡ്ഗാവ്, നാഗ്പൂര്‍, ബറോഡ, ലക്‌നൗ, ഭോപ്പാല്‍, പാറ്റ്‌ന, റാഞ്ചി, ഷില്ലോങ്-രാജ്യത്തെ പ്രമുഖ പട്ടണങ്ങളിലെല്ലാം മതംമാറ്റിയെടുത്ത ഹിന്ദുക്കളുടെ അംഗബലത്തില്‍ രൂപതകളും അതിരൂപതകളും ബിഷപ്പ് ഹൗസുകളും മുളപ്പിച്ചെടുത്ത കേരളീയ നസ്രാണികള്‍ ഇല്ലാത്ത പാരമ്പര്യം പറഞ്ഞുണ്ടാക്കി.

ഭാരതത്തിലെ സകല സംസ്ഥാന ഗവണ്‍മെന്റുകളേയും കേന്ദ്രസര്‍ക്കാരിനേയും ചൂണ്ടാണി വിരലില്‍ നിര്‍ത്തി കിന്‍ഡര്‍ ഗാര്‍ട്ടന്‍ തൊട്ട് മെഡിക്കല്‍ കോളേജുകള്‍ വരെ വാരിക്കൂട്ടി; സിബിഎസ്ഇ-ഐസിഎസ്‌സികളെ സുന്നഹദോസ് നടത്തി രൂപതകളുടെ കീഴിലാക്കി; ദല്‍ഹിയില്‍ അധികാരത്തില്‍ വരുന്ന ഏതു സര്‍ക്കാരിലും കേരളീയ നസ്രാണിക്ക് പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്ന അലിഖിത നിയമം പാസ്സാക്കിയെടുത്തു. പക്ഷേ എല്ലാം നേടുമ്പോഴും മറുനാടന്‍ മതക്കാരന് ഭാരതത്തില്‍ അസ്തിത്വമില്ലെന്ന പരമാര്‍ത്ഥം ക്രിസ്ത്യാനികള്‍ ഓര്‍ത്തില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.