അബുജ: നൈജീരിയയിലെ മൈഡുഗുരി നഗരത്തിലെ മുസ്ലിം പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കുകിഴക്കന്‍ നഗരമായ മൈദുഗിരിയിലാണ് ശനിയാഴ്ച അര്‍ധരാത്രി സ്‌ഫോടനം ഉണ്ടായത്.
ചാവേറായി എത്തിയ ആള്‍ പ്രാദേശിക മാര്‍ക്കറ്റിന് സമീപമുള്ള പള്ളിയില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുപത്തിയഞ്ചോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രാര്‍ഥനയ്‌ക്കായി ആളുകള്‍ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരിലധികവും കുട്ടികളും സ്ത്രീകളുമാണ്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ബൊക്കോ ഹരാം ഭീകരര്‍ഏറ്റെടുത്തു.ബൊക്കോ ഹറാം ഭീകരരെ ശക്തമായി നേരിേടുമെന്നു നൈജീരിയന്‍ പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് ബുഹാരി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മൈദുഗിരിയില്‍ ശക്തമായ സ്‌ഫോടനം നടന്നത്. നൈജീരിയന്‍ സൈന്യവും ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്.
















