ഡെറാഡൂണ്‍: മാഗി ന്യൂഡില്‍സ് പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടിമാധുരി ദിക്ഷിത്തിന് ഉത്തരാഖണ്ഡ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ നോട്ടീസ്. മാഗി ന്യുഡില്‍സിന്റെ പോഷമൂല്യത്തെ കുറിച്ച് സാക്ഷ്യപ്പെടുത്തുന്ന പരസ്യത്തിലാണ് മാധുരി പ്രത്യക്ഷപ്പെടുന്നത്.
പരസ്യത്തില്‍ അവകാശപ്പെടുന്നപോലെ മാഗി എങ്ങനെയാണ് മികച്ച ആരോഗ്യത്തിന് കാരണമാകുന്നതെന്ന വിശദ്ദീകരണം നല്‍കാനാണ് മാധുരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.’2 മിനുട്ട്‌സ് നൂഡില്‍സി’ലെ പോഷകാഹാര മൂല്യം സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണം.
നിശ്ചിത സമയത്തിനുള്ളില്‍ നോട്ടീസിന് വിശദ്ദീകരണം നല്‍കിയില്ലെങ്കില്‍ താരത്തിനെതിരെ കേസെടുക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ മഹീമാനന്ദ് ജോഷി വ്യക്തമാക്കി.
ഈയിടെയാണ് ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ശേഖരിച്ച ഉത്പന്നങ്ങളില്‍ അനുവദിക്കപ്പെട്ട അളവില്‍ കവിഞ്ഞ് അജിനോമോട്ടോയും ലെഡും അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതിനാല്‍ മാഗി നിരീക്ഷണത്തിലായത്. തുടര്‍ന്നാണ് വിപണിയില്‍ നിന്ന് ഉത്പന്നങ്ങള്‍ പിന്‍വലിക്കാന്‍ യു.പി അധികൃതര്‍ നെസ്‌ലെയോട് ആവശ്യപ്പെട്ടത്.
















