അലഹബാദ്:താജ് ഹെറിറ്റേജ് കോറിഡോര്‍ കേസില്‍ മുന്‍ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിക്കും മുന്‍മന്ത്രി നസീമുദീന്‍ സിദ്ധിഖിക്കുമെതിരായുള്ള കേസ് അലഹബാദ് ഹൈക്കോടതി തള്ളി.
ജസ്റ്റീസ് വിഷ്ണുചന്ദ്ര ഗുപ്തയാണ് വിധി പ്രഖ്യാപിച്ചത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യുവാന്‍ ഗവര്‍ണര്‍ അനുമതി നല്‍കാത്ത പശ്ചാത്തലത്തിലാണ് കേസ് തള്ളിയത്.
















