ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് കര്‍ഷക പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് രാജ്യത്തെ വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
കിസാന്‍മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി നരേഷ് സിരോഹിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ വിവിധ കര്‍ഷകസംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
ഭൂമിയേറ്റെടുക്കല്‍ ബില്ലുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ കാഴ്ചപ്പാട് സംഘം ധനമന്ത്രിക്ക് കൈമാറി.
കര്‍ഷക സംഘടനകള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്നും കര്‍ഷക താല്‍പ്പര്യങ്ങള്‍ ഒരിക്കലും മറികടക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ ബില്ലുമായി ബന്ധപ്പെട്ട കര്‍ഷകക സംഘടനകളുടെ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ട് രൂപത്തില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശവും ധനമന്ത്രി നല്‍കി.
















