ന്യൂദല്‍ഹി: വീര’സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലികള്‍ നേര്‍ന്നു. വീര സവര്‍ക്കറിന് പ്രണാമമര്‍പ്പിച്ച പ്രധാനമന്ത്രി ഭാരതചരിത്രത്തിന് സവര്‍ക്കര്‍ നല്‍കിയ അജയ്യമായ ആവേശവും, വിലയേറിയ സംഭാവനകളും എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും പറഞ്ഞു.
സാമൂഹിക പരിഷ്‌കരണത്തിന് സവര്‍ക്കര്‍ നല്‍കിയ ഊന്നലും അദ്ദേഹത്തിന്റെ രചനകളും കവിതകളും ജനങ്ങള്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്തിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
















