പാറ്റ്‌ന: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആര്‍ജെഡി-ജെഡി-യു ലയനത്തില്‍ തീരുമാനമെടുക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.
ലയനമല്ല പാര്‍ട്ടിയിലെ നയങ്ങള്‍ സംരക്ഷിക്കുകയാണു നിലവിലെ പ്രശ്‌നമെന്നും അതിനുശേഷമേ ലയനത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂ എന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ് കുമാറിന്റെ പേരു നിര്‍ദേശിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
















