ജിദ്ദ: സൗദി അറേബ്യയിലെ അല്‍ഹദീഖ് പട്ടണത്തിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അന്താരാഷ്‌ട്ര ഭീകര സംഘടനയായ ഐസിസ് ഏറ്റെടുത്തു. സ്ഫോടനത്തില്‍ 21 പേരാണ് മരിച്ചത്. പത്തു പേര്‍ മരിച്ചെന്നാണ് ഔദേ്യാഗിക കണക്ക്.
ഷിയാ ഭൂരിപക്ഷ പ്രദേശമായ ഖത്തീഫിലെ ഇമാം അലി ബിന്‍അബീതാലിബ് പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. 52 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 12 പേരുടെ പരിക്ക് ഗുരുതരമാണ്.
പ്രാര്‍ത്ഥനക്കെന്ന വ്യാജേന പള്ളിയിലെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. സൗദിയില്‍ ഐസിസ് നടത്തിയ അപൂര്‍വ്വം ആക്രമങ്ങളില്‍ ഒന്നായിരുന്നു ഇത്. പ്രാര്‍ഥനയ്‌ക്കിടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച ബോംബ് ചാവേര്‍ പൊട്ടിക്കുകയായിരുന്നു.
















