Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഓറഞ്ചു വില്‍ക്കുന്ന ദൈവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 04:51 pm IST
inVaradyam

ഓറഞ്ച് എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ കണ്ണു നിറയുന്നു, മനസ്സുകുളിര്‍ക്കുന്നു. വല്ലാത്തൊരു അനുഭവമാണ് ഓറഞ്ച് കൊണ്ടുവരുന്നത്. ഓറഞ്ചിന്റെ കാല്‍പ്പനിക യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കും മുമ്പ് കാലികവട്ടം വായനക്കാരെ അമ്മയുടെ വാത്സല്യവചനത്തിലേക്ക് ഒന്നു നയിക്കട്ടെ.

മെയ് 17ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ അമൃതവചനം പംക്തിയില്‍ അമ്മയുടെ കുറിപ്പിന്റെ തലക്കെട്ട് ഇങ്ങനെ: അവസരങ്ങള്‍. ഇനി അതിലെ രണ്ടു മൂന്നു വരികളിലേക്ക്: മനുഷ്യജീവിതം ക്ഷണികമാണ്. അതുകൊണ്ടുതന്നെ, അല്‍പ്പനേരം നിലനിന്ന് മറയുന്ന മഴവില്ലുപോലെ നമ്മുടെ ജീവിതം ലോകത്തിന് സന്തോഷം പകരുന്നതാകണം.

മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ളപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്യാനും പഠിക്കാനും സമയം ചെലവഴിക്കണം. മറ്റുള്ളവരെ സഹായിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്. ഇത്തരം അവസരങ്ങളെ ഒരു ഭാഗ്യമായി കരുതിയാല്‍ അത് മറ്റുള്ളവരുടെ ജീവിതത്തില്‍ മാത്രമല്ല, നമ്മുടെ ജീവിതത്തിലും പ്രകാശം പരത്തും. അങ്ങനെ പ്രകാശം പരത്തുന്നവര്‍ എത്രയുണ്ടെന്ന് നോക്കിയിട്ടുണ്ടോ?

ഏതായാലും ഓറഞ്ചിലാണല്ലോ തുടങ്ങിയത്. അമ്മയുടെ പ്രഭാഷണങ്ങളും എഴുത്തുകളും കേള്‍ക്കാനോ വായിക്കാനോ അവസരം കിട്ടാത്ത, അറിയാത്ത ഒരാളുണ്ട് മംഗലാപുരം നഗരത്തില്‍. മൊത്തക്കച്ചവടക്കാരനില്‍ നിന്ന്് ഓറഞ്ചു വാങ്ങി നിത്യ ജീവിതം തള്ളിനീക്കുന്ന ഹജ്ജബ്ബ എന്ന മധ്യവയസ്‌കന്‍. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റുമുട്ടി അവശനായി വീണുപോയ മനുഷ്യനല്ല. പിന്നെയോ ഏത് പരുക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ മൂര്‍ച്ചയും തന്റെ സ്‌നേഹസമ്പന്നമായ പെരുമാറ്റവശ്യതകൊണ്ട് മെരുക്കിയെടുക്കുന്ന മനുഷ്യസ്‌നേഹി.

24 മണിക്കൂറും ജപിക്കുന്നില്ല, ആരാധനാലയങ്ങളുടെ അരികുപറ്റി നടക്കുന്നില്ല. എന്നാല്‍ എന്നും ദൈവത്തിന്റെ കൈയൊപ്പിന് നിറപ്പകിട്ടേകുന്നു അദ്ദേഹം. തന്റെ ജീവിതസാഹചര്യങ്ങള്‍ മൂലം വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറക്കാനാവാതെ നിസ്സഹായനായിപ്പോയ ആ പാവം ആരെയും പഴിച്ചില്ല. എന്നാല്‍ തന്റെ ഗ്രാമത്തിലെ അടുത്ത തലമുറയ്‌ക്ക് ആ ഗതികേട് വരരുതെന്ന് ദൃഢനിശ്ചയം ചെയ്തു. അന്നന്നത്തെ അന്നത്തിനു വേണ്ടി ഓറഞ്ചുകുട്ടയും തലയില്‍ പേറി നടന്നുപോകുന്ന മെലിഞ്ഞുകറുത്ത മനുഷ്യനെ നമുക്ക് ദൈവം എന്നുവിളിക്കേണ്ടിവരും.

എന്തുകൊണ്ടെന്നാല്‍ സാമ്പത്തിക മേഖലയുടെ നൂറായിരം കാതം അകലെ നില്‍ക്കുന്ന ആ മനുഷ്യന്റെ നിസ്തന്ദ്രമായ പ്രവര്‍ത്തനം കൊണ്ട് ന്യൂപദപ്പ് എന്ന ഓണംകേറാമൂലയില്‍ ഒരു സ്‌കൂള്‍ വന്നു. പേര് ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഹയര്‍ പ്രൈമറി സ്‌കൂള്‍.

ഓറഞ്ചു വിറ്റുകിട്ടുന്ന പണത്തില്‍ നിന്ന് സ്വരുക്കൂട്ടി വെച്ച സംഖ്യയാണ് ഈ സ്‌കൂളിന്റെ അടിത്തറയെന്നറിയുമ്പോള്‍ അറിയാതെ ആ മനുഷ്യന്റെ കാലില്‍ നാം നമിച്ചുപോകും. ഏതൊരു നിശ്ചയദാര്‍ഢ്യക്കാരനെയും മനം മടുപ്പിക്കാന്‍ പോന്ന സാഹചര്യങ്ങളെ തന്റെ അശ്രാന്തപരിശ്രമം കൊണ്ട് നേരിട്ട ഹരേക്കള ഹജ്ജബ്ബയെന്ന മനുഷ്യനെക്കുറിച്ച് കര്‍ണാടക സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

സിഎന്‍എന്‍-ഐബിഎന്നിന്റെ ‘ദ റിയല്‍ ഹീറോ’ അവാര്‍ഡിന് അര്‍ഹനാകുന്നു. അപ്പോഴും ഹജ്ജബ്ബയ്‌ക്ക് ഒരു പുഞ്ചിരിമാത്രം. പിന്നെയൊരു മന്ത്രണം: ഇനിയും ഒരുപാടുണ്ട് ചെയ്യാന്‍. വിദ്യാഭ്യാസത്തിന്റെ വെളിച്ചമെത്താത്ത നാട്ടിലെ കുട്ടികള്‍ ഒടുവില്‍ ഒന്നിനും പറ്റാത്തവരാവുന്ന തിരിച്ചറിവില്‍ നിന്നാണ് നാട്ടിലെ സ്‌കൂള്‍ എന്ന മനോഹര സ്വപ്നത്തിലേക്ക് ഹജ്ജബ്ബ പോകുന്നത്. സകലരും അദ്ദേഹത്തിന് ഭ്രാന്താണെന്നു പറഞ്ഞു; നിരുത്സാഹപ്പെടുത്തി, ഓടിച്ചുവിട്ടു. പക്ഷെ, ഹജ്ജബ്ബ പിന്മാറിയില്ല.

ഒടുവില്‍ അദ്ദേഹത്തിന്റെ വഴിയിലെ പ്രതിബന്ധങ്ങളൊക്കെ പുഷ്പമാല്യങ്ങളായി. ഇപ്പോള്‍ ഹജ്ജബ്ബ നാട്ടുകാര്‍ക്ക് ദൈവമാണ്, പ്രകാശമാണ്. ഒരു തലമുറയെ ഇരുട്ടുവിഴുങ്ങാന്‍ പോകുന്നത് പ്രവാചകനെപ്പോലെ അറിഞ്ഞ ഹജ്ജബ്ബ ഹൃദയത്തില്‍ ഒരു കെടാവിളക്ക് കൊളുത്തിവെച്ചു. ദൈവം അത് കൈനീട്ടിവാങ്ങി. മാലാഖമാര്‍ ആവുന്നത്ര എണ്ണ പകര്‍ന്നു. ഇനി അതേറ്റെടുക്കാന്‍ ഒരു പക്ഷേ, ഒരുപാട് ഹജ്ജബ്ബമാര്‍ ഉണ്ടായേക്കും.

ഹജ്ജബ്ബ എന്ന പ്രകാശം എന്നതലക്കെട്ടില്‍ വിമല്‍ കോട്ടയ്‌ക്കല്‍ എഴുതിയ ഫീച്ചര്‍ ഒരു തവണയല്ല ഒരുപാടു തവണ നിങ്ങള്‍ വായിച്ചുപോവും. ആ എളിയ മനുഷ്യന്റെ കനിവ് പോലെ ആര്‍ദ്രമാണ് ഫീച്ചറും. അസാധ്യമായതൊന്നുമില്ല എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ആ മെലിഞ്ഞുനീണ്ട മനുഷ്യന്‍. ഭാര്യയും നാലുകുട്ടികളുമുള്ള അദ്ദേഹം എങ്ങനെയാണ് സ്‌കൂള്‍ തുടങ്ങാന്‍ കാശുണ്ടാക്കിയത് എന്നതിനെക്കുറിച്ചുള്ള വിവരണത്തിലെ നാലു വരി കണ്ടാലും: നാട്ടില്‍ ഒരു സ്‌കൂള്‍ തുടങ്ങണം. പിന്നെ ഹജ്ജബ്ബയുടെ ജീവിതം വഴിമാറിയൊഴുകുകയായിരുന്നു.

തന്റെ ചെലവുകള്‍ ചുരുക്കി, ഓറഞ്ചുകുട്ടയുടെ വലിപ്പവും കച്ചവടത്തിന്റെ സമയവും കൂട്ടി. ഓരോ ദിവസവും കിട്ടുന്ന മുഷിഞ്ഞ നോട്ടുകളില്‍ നിന്ന്് കുറേശ്ശെയായി മിച്ചം പിടിക്കാന്‍ തുടങ്ങി. അങ്ങനെ ആ ദിവസമെത്തി. 1999 ജൂണ്‍ 6 ഹജ്ജബ്ബയുടെ ജീവിതത്തിലെ മറ്റൊരു പെരുന്നാളായിരുന്നു. താന്‍ രക്ഷാധികാരിയായ ഹരേക്കയിലുള്ള ത്വാഹാമസ്ജിദിന്റെ കെട്ടിടത്തിലെ ഒരു കൊച്ചു മുറിയില്‍ ഹജ്ജബ്ബ തന്റെ സ്‌കൂള്‍ തുടങ്ങി. ഗ്രാമത്തിലെ ആദ്യ സ്‌കൂള്‍ !

ഹജ്ജബ്ബയുടെ ‘പിരാന്ത്’ ഒടുവില്‍ ജനങ്ങള്‍ ശരിക്കും കണ്ടു. അതിന്റെ തീക്ഷ്ണവും സുഖകരവുമായ വഴിയിറമ്പുകളില്‍ മാലാഖമാര്‍ ജനങ്ങള്‍ക്കു നേരെ വാത്സല്യത്തിന്റെ തൊങ്ങലുകള്‍ നീട്ടി. സ്‌കൂളിന്റെ അംഗീകാരത്തിനും ഹജ്ജബ്ബ ഒരുപാട് വലഞ്ഞു. പലപ്പോഴും കച്ചവടം മുടങ്ങി. ഭാര്യയും മക്കളും ബീഡിപ്പണിക്കുപോയാണ് അടുപ്പില്‍ തീപുകച്ചത്. വീണ്ടും ഫീച്ചറിലേക്ക്. ഹജ്ജബ്ബയുടെ ദൃഢനിശ്ചയം എന്നിട്ടും തോറ്റില്ല. ആ സ്‌കൂളിന് അംഗീകാരം ലഭിച്ചു. എന്നാല്‍, അതു നിലനില്‍ക്കണമെങ്കില്‍ സ്‌കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണം. പിന്നെ അതിനുവേണ്ടിയായി ഓട്ടം. പല പണക്കാരുടെയും വാതിലുകളില്‍ ഹജ്ജബ്ബ മുട്ടി. കുറെ കടം വാങ്ങി. പണമിട്ടുവെക്കുന്ന ഹജ്ജബ്ബയുടെ തകരപ്പെട്ടി വീണ്ടും നിറയാന്‍ തുടങ്ങി. അങ്ങനെ 2001 ഓടെ 50,000 രൂപ കൊടുത്ത് 40 സെന്റ് സ്ഥലം സ്‌കൂളിനായി അദ്ദേഹം വാങ്ങി. ആ സ്‌കൂളിന്റെ പേരാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്.

സ്വന്തം കുടുംബത്തിനു വേണ്ടി ഇതിനേക്കാള്‍ കൂടുതല്‍ കഷ്ടപ്പെട്ട ഒരുപാടുപേരെ ഓര്‍ത്തെടുക്കാന്‍ നമുക്കു കഴിയും. എന്നാല്‍ നാടിനുവേണ്ടി, വരാനിരിക്കുന്ന ഒരുപാട് തലമുറകള്‍ക്കുവേണ്ടി ഇങ്ങനെയൊരു സംരംഭത്തിന് ഇറങ്ങിപ്പുറപ്പെടുന്നവര്‍ എത്രയുണ്ടാകും? ദേവനും മനുഷ്യനും ചേര്‍ന്ന അപൂര്‍വ കൂടിച്ചേരലിന്റെ മൂര്‍ത്തരൂപമാവുന്നു ഹരേക്കളയിലെ ബ്യാരിമുസ്ലിം സമുദായാംഗമായ ഹജ്ജബ്ബ.

ആ കാല്‍പാദങ്ങളില്‍ ഒന്ന് തൊട്ടു നമസ്‌കരിക്കാന്‍ തോന്നുന്നില്ലേ? ദ റിയല്‍ ഹീറോ യുടെ അവതാരകനായ അമീര്‍ഖാന്‍ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനെ കൊണ്ടാണ് ഹജ്ജബ്ബയുടെ ജീവിതകഥയ്‌ക്ക് ആമുഖം പറയിച്ചത്! ഇദംനഃമമ എന്ന സംസ്‌കാരത്തിന്റെ ഉള്ളറകളിലേക്ക് വാത്സല്യത്തിന്റെ തിരിനാളവുമായി കടന്നുചെല്ലുന്ന ഒരായിരം ഹജ്ജബ്ബമാര്‍ ഉണ്ടാവട്ടെ എന്നാണ് ആശംസിക്കാന്‍ തോന്നുന്നത്. യാദൃച്ഛികമായിരിക്കാം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഹജ്ജബ്ബയുടെ ഫീച്ചര്‍ വന്നതിന്റെ തൊട്ടടുത്ത പേജിലാണ് അമ്മയുടെ സന്ദേശവും അച്ചടിച്ചുവന്നത്.!

തൊട്ടുകൂട്ടാന്‍

ഒരിക്കലെത്തും നിന്‍ പ്രവൃത്തികള്‍ക്കെല്ലാം

കണക്കുചോദിക്കും ദിനമന്നാളിലോ,

നിനക്കുലഭ്യമാം പ്രതിഫലം നിന്റെ

ദിനങ്ങള്‍ തന്‍ കര്‍മ്മഫലങ്ങള്‍ മാത്രമാം !

ദിവാകരന്‍ വിഷ്ണുമംഗലം

കവിത: അതാര്യം

കലാകൗമുദി (മെയ് 24)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.