റിയാദ് : സൗദി അറേബ്യയിലെ ഷിയാ പള്ളിക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ട്വിറ്ററിലൂടെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ 20 പേര്‍ മരിക്കുകയും, 66 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനയ്‌ക്കിടെയാണ് ആക്രമണമുണ്ടായത്. കിഴക്കന്‍ സൗദിയിലെ ഇമാം അലി പള്ളിയിലാണ് ആക്രമണമുണ്ടായത്. ആക്രമണ സമയത്ത് 150 പേര്‍ പള്ളിയിലുണ്ടായിരുന്നതായാണ് വിവരം. ജുമുഅ നമസ്‌കാരത്തിനെത്തിയവര്‍ക്കിടയില്‍ ചാവേറായി എത്തിയയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
ചാവേറായത് അബൂ അമര്‍ അല്‍നജ്ദിയാണെന്നും സൗദി ആഭ്യന്തര വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഇയാളുടെ ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
















