Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

തിമിലയിലെ നാദവിസ്മയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2015, 04:20 pm IST
inVaradyam

മൂവാറ്റുപുഴയാറിന്റെ തീരത്തുനിന്നും കൊട്ടിപ്പുറപ്പെട്ട രാമമംഗലത്തെ വാദ്യപാരമ്പര്യം പ്രശസ്തമാണ്്.  ക്ഷേത്രകലകളെ ഇന്നുകാണുന്ന വിധത്തില്‍ പരിഷ്‌ക്കരിച്ചെടുക്കുന്നതിന് അവിടുത്തെ ആചാര്യന്മാര്‍ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ട്. സ്വാതിതിരുനാളിന്റെ കാലത്തെ പ്രതാപിയായിരുന്ന ഷഡ്ക്കാല ഗോവിന്ദമാരാര്‍ അടക്കമുള്ള പ്രതിഭാശാലികള്‍ വളര്‍ന്നുവന്ന ആ മണ്ണില്‍ എന്നും മഹാന്മാരുണ്ടായിട്ടുണ്ട്.

രാമമംഗലത്തെ പഞ്ചഗോവിന്ദന്മാര്‍ എന്ന അഞ്ച് വാദ്യവല്ലഭന്മാര്‍ ചേര്‍ന്നുനിന്ന പഞ്ചാരിയായിരുന്നു ഒരുകാലത്ത് മധ്യകേരളത്തിലെ  പ്രധാന ക്ഷേത്രങ്ങളിലെ മതില്‍ക്കകങ്ങളില്‍ മുഴങ്ങിയിരുന്നത്. പിന്നീടാസ്ഥാനത്തുനിന്നും പഞ്ചവാദ്യത്തിന്റെ താളവട്ടങ്ങളിലേക്ക് പലരും നടമാറി. രാമമാരാര്‍, അപ്പുമാരാര്‍, തൃക്കാമ്പുറം, കരവട്ടേടത്ത് നാരായണന്‍ തുടങ്ങി എണ്ണം പറഞ്ഞ പ്രശസ്തര്‍ അവിടെ വളര്‍ന്നുവന്നു. അങ്ങിനെ പഞ്ചാരിയ്‌ക്കും, പാണ്ടിക്കും ,തായമ്പകക്കും പുറമെ പഞ്ചവാദ്യത്തിനും മികച്ചവരും ഗുരുക്കന്‍ന്മാരും ഉയര്‍ന്നുവന്നു.

ഉത്സവത്തിന്റെ ഭാഗമായ പരിഷവാദ്യം എന്ന വാദ്യവിശേഷം രാമമംഗലത്തിന്റെ തനതുകലതന്നെയാണ്. പഞ്ചവാദ്യത്തില്‍ തിമിലയില്‍ പ്രയോഗിക്കുന്ന എണ്ണങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന ഒന്നാണ് പരിഷവാദ്യം. പാരിഷദവാദ്യം എന്നാണ് ഇതിന്റെ പൂര്‍വ്വനാമം. ഉത്സവത്തിന്റെ ഭാഗമായ ഇടയ്‌ക്ക പ്രദക്ഷിണമാണ് പിന്നീട് വികാസം പ്രാപിച്ച് പഞ്ചവാദ്യമായിത്തീര്‍ന്നത്.

രാമമംഗലത്തിന്റെ ഒപ്പം സമീപ ഗ്രാമങ്ങളില്‍ നിന്നും ഒട്ടേറെ കലാകാരന്മാര്‍ വളര്‍ന്നുവന്നു. അക്കൂട്ടത്തില്‍പ്പെടുന്ന മറ്റൂര്‍ വേണു ഇക്കാലത്തെ തിമിലനിരയിലെ നിറഞ്ഞതാരമാണ്. അച്ഛന്‍ രാമമംഗലം കുഞ്ഞുക്കുട്ടമാരാരാണ് തിമിലയിലെ ഗുരു. ചോറ്റാനിക്കര നാരായണ മാരാര്‍ക്കൊപ്പം പഞ്ചവാദ്യത്തില്‍ തൃശൂര്‍ പൂരമടക്കമുള്ള ഒട്ടേറെവേദികളില്‍ ലയിച്ചുനിന്നതിന്റെ ഗുണവശത്തിലാണ് കലാനൈപുണ്യംനേടി മറ്റൂര്‍ വേണു അറിയപ്പെടാന്‍ തുടങ്ങിയത്. അന്നമനട,കുഴൂര്‍, രാമമംഗലം, ചോറ്റാനിക്കര എന്നീ പ്രദേശങ്ങളിലെ ഗുരുക്കന്മാര്‍ക്കൊപ്പം വേദികളില്‍ നിന്ന പാരമ്പര്യം വേണുവിനുണ്ട്.

പഞ്ചവാദ്യത്തില്‍ നിരവധി പ്രഗല്‍ഭര്‍ ഇന്നുണ്ട്. എന്നാല്‍ നയിക്കുവാന്‍ പ്രാപ്തരായവര്‍ തുലോംകുറവുതന്നെയാണ്. മറ്റൂര്‍ വേണുവിന് നായകസ്ഥാനം വേണ്ടത്ര സിദ്ധിച്ചിട്ടുണ്ട്. അതിന്നാല്‍ത്തന്നെ ധാരാളം ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ട്. മികച്ച പഞ്ചവാദ്യം നടക്കുന്നിടങ്ങളില്‍ മറ്റൂര്‍ വേണു അനിവാര്യഘടകം തന്നെയാണ്. സ്‌കൂള്‍ യുവജനോത്സവത്തില്‍ കുട്ടികളെ പഞ്ചവാദ്യത്തിന് പാകപ്പെടുത്തിയെടുക്കുവാന്‍ പ്രത്യേക വശ്യതയുണ്ട് മറ്റൂരിന്.

മക്കളും ഈ രംഗത്ത് മികവുതെളിയിച്ചുവരുന്നുണ്ട് എന്നതും അഭിമാനിക്കാന്‍ വകയുണ്ട്.

കലോപാസകന്‍ എന്ന അംഗീകാരത്താലും വശ്യമാര്‍ന്ന പെരുമാറ്റത്താലും മറ്റൂര്‍ വേണുവിനെ കനക കങ്കണം അണിയിച്ച് ആദരിക്കുവാന്‍ കലാസ്വാദകരും, ശിഷ്യരും തീരുമാനിച്ചു. കാലടിക്കടുത്ത് മറ്റൂര്‍ നീലംകുളങ്ങര ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്ന ‘സോപാനം’ കങ്കണ പ്രദാന മഹോത്സവത്തില്‍ വച്ച് കാവാലം നാരായണപണിക്കരാണ് മറ്റൂര്‍ വേണുവിനെ ആദരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.