Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കണ്വമഹര്‍ഷിയുടെ മംഗലദാത്രിയായ കണ്വംബ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2015, 09:12 pm IST
in Samskriti

‘സര്‍വചൈതന്യരൂപയാം താ-

മാദ്യാം വിദ്യാം ച ധീമഹി

ബുദ്ധീം യാ നഃ പ്രചോദയാത്’

ചരിത്രപ്രസിദ്ധവും പ്രകൃതിരമണീയതയാലും സാംസ്‌കാരിക ഔന്നതിയുടെ ധന്യതയാലും പ്രസിദ്ധമായ പ്രദേശമാണ് വര്‍ക്കലക്ക് അടുത്തുള്ള കണ്ണംബ. കണ്വമഹര്‍ഷി ഇതിനടുത്ത് കുന്നില്‍ തപസ്സനുഷ്ഠിച്ചിരുന്ന സ്ഥലം ഇന്ന് കണ്വാശ്രമം എന്ന പേരിലാണ് അറിയപ്പെടുന്നത്.

കണ്വമഹര്‍ഷിയുടെ പാദസ്പര്‍ശംകൊണ്ട് പവിത്രമായതും പുരാണങ്ങളോളം പഴക്കമുള്ളതുമായ കണ്വാശ്രമം കണ്ണംബ ഭഗവതിക്ഷേത്രത്തിന് സമീപമാണ്. മാലിനിനദിയും മാന്‍പേടയും ഒഴിവായാല്‍ കണ്വമുനിയുടെ ആശ്രമത്തിലുണ്ടായിരുന്നതെല്ലാം ഇവിടെയുണ്ട്.

വനജ്യോത്‌സ്‌ന എന്ന മുല്ലവള്ളിയെയും ദീര്‍ഘാപാംഗന്‍ എന്ന മാന്‍കിടാവിനെയും ശകുന്തളയുടെ കളിക്കൂട്ടുകാരായി സൃഷ്ടിച്ച് സര്‍വചരാചര പ്രേമത്തിന്റെ സന്ദേശം പകര്‍ന്ന സ്മൃതി സങ്കല്‍പ്പത്തെ അനുസ്മരിപ്പിക്കുന്നതാണ് കണ്വാശ്രമത്തിലെ ജീവജാലസഞ്ചയം. സൂര്യന്റെ ഉദയാസ്തമയ കിരണങ്ങള്‍ ഒരേയിടത്തില്‍ ഏറ്റുവാങ്ങിയ പവിത്രമായ ശിലാപാളികളുടെ മധ്യത്തിലാണ് കല്‍ക്കുളം. ഇവിടെ ഏറെക്കാലം ധ്യാനനിരതനായിരുന്ന കണ്വമഹര്‍ഷി

സ്‌നാനത്തിനായി സ്വയം നിര്‍മിച്ചതാണ് കല്‍ക്കുളം എന്നാണ് വിശ്വാസം.

ആ മഹാതപസ്വിയുടെ സ്പര്‍ശത്താല്‍ ഇവിടം തീര്‍ത്ഥഘട്ടമായി. ഇതിന്റെ കരയിലായി നില്‍ക്കുന്ന വടവൃക്ഷവും അതില്‍ പറന്നിറങ്ങുന്ന ദേശാടനപക്ഷികളും എല്ലാദിവസവും മദ്ധ്യാഹ്നത്തില്‍ തീര്‍ത്ഥക്കുളത്തിന്റെ ദേവസാന്നിധ്യം വിളിച്ചറിയിക്കുന്നു. ശിലാപാളിയില്‍ പതിഞ്ഞുകിടക്കുന്ന കണ്വമഹര്‍ഷിയുടെ പാദമുദ്രകള്‍ ഒരു തപോവനത്തിന്റെ സാന്നിധ്യം സാക്ഷ്യപ്പെടുത്തുന്നു.

വൈവിദ്ധ്യമാര്‍ന്ന പക്ഷിമൃഗാദികളും വൃക്ഷലതാദികളും അടങ്ങുന്ന നിബിഡ വനമാണ് ഇവിടം. അത്യപൂര്‍വങ്ങളായ ആയുര്‍വേദ സസ്യങ്ങളും അപൂര്‍വങ്ങളായ പക്ഷികളും പൂക്കളും സ്വാഭാവിക നിലയിലുള്ള കുന്നും മലയും പൗരാണിക കാലത്തെ അനുസ്മരിപ്പിക്കുന്ന ഗുഹകളും ഇവിടുത്തെ പ്രത്യേകതകളാണ്.

കണ്വാശ്രമത്തിന്റെ സ്വാഭാവിക പരിശുദ്ധിയും പവിത്രതയും പേറുന്ന സ്ഥലമാണ് കണ്ണംബ. കണ്ണംബയെ പവിത്രതയുടെ നിറകുടമായി നിലനിര്‍ത്തുന്നത് കണ്വമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട കണ്വംബ (കണ്ണംബ ഭഗവതി)യുമാണ്.

കണ്വമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട അംബ അഥവാ അമ്മ ആയതിനാല്‍ കണ്വ അംബ എന്നും കാലക്രമത്തില്‍ കണ്വംബയെന്നും തുടര്‍ന്ന് കണ്ണംബയായിത്തീര്‍ന്നതാവാമെന്നും ആണ് വിശ്വാസം. ദേവീചൈതന്യം പരിപൂര്‍ണദശയില്‍ എത്തിയ സന്ദര്‍ഭത്തില്‍ ഈശ്വരിയുടെ മറ്റൊരു ഭാവമായ ശ്രീദുര്‍ഗയ്‌ക്കും ഇവിടെ സ്ഥാനം നല്‍കി ആരാധിച്ചുവരുന്നു.

സര്‍വദുരിതസംഹാരിയായ അമ്മയെ ആത്മാര്‍ത്ഥമായി വണങ്ങുന്ന ഭക്തര്‍ക്ക് സര്‍വ ഐശ്വര്യം ലഭിക്കുമെന്നതിന് ധാരാളം അനുഭവസാക്ഷ്യങ്ങളുണ്ട്. കണ്ണംബയുടെ സമീപപ്രദേശമായ കണ്വാശ്രമത്തിനു സമീപത്തെ മറ്റൊരു സ്ഥലമായ നടയറ, നടയുടെ അറ അഥവാ പ്രദേശം എന്ന അര്‍ത്ഥത്തില്‍ പ്രശസ്തമാണ്.

കണ്വാശ്രമത്തില്‍ കണ്വമുനി തന്റെ ആശ്രിതര്‍ക്കും അനുയായികള്‍ക്കും 28-ാം ഓണം നാളില്‍ പൊങ്കല്‍ നടത്തുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴും ഈ പൊങ്കല്‍ നടക്കുന്നുണ്ട്. കണ്ണംബയിലെയും നടയറയിലെയും വിശ്വാസികളാണ് ഈ പൊങ്കാല സമര്‍പ്പണത്തിനായെത്തുന്നത്.

കുംഭമാസത്തിലെ ഭരണിനാളിലാണ് കണ്ണംബ ഭഗവതിയുടെ തിരുവു

ത്സവം. അനുഷ്ഠാനകലകള്‍ക്കും തനതുകലാരൂപങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടും നടത്തുന്ന ഉത്സവം കണ്ണംബയുടെ ദേശീയ ഉത്സവംതന്നെയാണ്.

ഇവിടുത്തെ ഉത്സവത്തിന്റെ ഏറ്റവും ആകര്‍ഷകം കെട്ടുകാഴ്ചയായ എടുപ്പുകുതിരയാണ്. ഓരോ കരക്കാര്‍ ഓരോ ചട്ടമെടുത്ത് കുതിരയുമായി ക്ഷേത്രത്തിന് ചുറ്റും മൂന്ന് പ്രദക്ഷിണം വയ്‌ക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. ആറാട്ടുദിവസം ഭക്തരെ നേരില്‍ക്കണ്ട് അനുഗ്രഹിക്കാന്‍ പുറപ്പെടുന്ന ഭഗവതി എല്ലാവീടുകളിലും സന്ദര്‍ശനം നടത്തുന്നു. ഭക്തര്‍ പറയിട്ട് ഭഗവതിയെ സ്വീകരിക്കുന്നു. അഭീഷ്ടവരദായിനിയായ ദേവി എല്ലാവരുടെയും ദുരിതങ്ങളകറ്റുന്നു.

പ്രകൃതിരമണീയവും ക്ഷേത്രചൈതന്യം തുടിക്കുന്ന കാവിനാലും കുളത്തിനാലും ഹൃദയഹാരിയായ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ മേടമാസത്തിലെ പുണര്‍തം നക്ഷത്രം അതിവിശിഷ്ടമാണ്. അന്ന് അഭീഷ്ടവരദായിനിയുടെ അനുഗ്രഹങ്ങള്‍ക്കായ് ഭക്തര്‍ പൊങ്കാലയര്‍പ്പിക്കുന്നു.

ദുരിത നിവാരണത്തിനായി ഓരോ വെള്ളിയാഴ്ചയും നടക്കുന്ന വ്രതത്തിലും നാരങ്ങാവിളക്കിലും ഗണപതിഹോമത്തിലും മറ്റ് ആരാധനകളിലും ഭക്തര്‍ ആത്മശുദ്ധിയോടെ ദേഹശുദ്ധിവരുത്തി പങ്കെടുത്ത് പ്രാര്‍ത്ഥിക്കുന്നു. സര്‍വമംഗളസ്വരൂപിണിയായ ദേവി സര്‍വര്‍ക്കും അനുഗ്രഹം ചൊരിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

Kerala

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

Kerala

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.