ന്യൂദല്‍ഹി: മെയ് മാസം വരെയുള്ള കണക്കനുസരിച്ച് നിയമവിരുദ്ധമായി ദല്‍ഹി നിരത്തുകളില്‍ ഓടിയത് 11,439 ഇ-റിക്ഷകളാണെന്ന് ട്രാഫിക്ക് പോലീസ് ഹൈക്കോര്‍ട്ടിനെ അറിയിച്ചു.
ഇതേ തുടര്‍ന്ന് സുരേഷ് കെയ്ത് ജസ്റ്റീസായ ബെഞ്ച് ഡെപ്യൂട്ടി കമ്മീഷണറോട് ഇ-റിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നിരോധനം ലംഘിച്ച് ഓടുന്ന ഇ-റിക്ഷകള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് ജസ്റ്റീസ് അറിയിച്ചിരിക്കുന്നത്. കൂടാതെ പരാതിയുടെ അടിസ്ഥാനത്തിലും നടപടിയെടുക്കാമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
1998 മോട്ടോര്‍ വാഹന നിയമ പ്രകാരവും 1978ലെ പോലീസ് ആക്ട് പ്രകാരവുമുള്ള ചട്ടലംഘനമാണ് ഇ-റിക്ഷകള്‍ നിരത്തിലോടുന്നതിലൂടെ ഉണ്ടായിരിക്കുന്നതെന്നും ട്രാഫിക്ക് പോലീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
















