ധാക്ക: വടക്ക് കിഴക്കന്‍ ബംഗ്ലാദേശിലെ സില്‍ഹെറ്റ് പട്ടണത്തില്‍ മതേതര ബ്ലോഗ് എഴുത്തുകാരനെ കൊലപ്പെടുത്തി. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകളാണ് ആനന്ദയെ വടിവാളു കൊണ്ട് വെട്ടിയതെന്ന് സില്‍ഹെറ്റിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഫൈസല്‍ മഹ്മൂദ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഫെബ്രുവരിയില്‍ ധാക്കയില്‍ വെച്ച് കൊല്ലപ്പെട്ട അവിജിത് റോയിയുടെ ‘മുക്തോ മോന’ എന്ന വെബ്‌സൈറ്റിനുവേണ്ടി ബ്ലോഗ് എഴുതിയിരുന്നതായി ബംഗ്ലാദേശി ബ്ലോഗര്‍മാരുടെ സംഘടനയുടെ തലവന്‍ ഇമ്രാന്‍ സര്‍ക്കാര്‍ പറഞ്ഞു.
ഈ വെബ്‌സൈറ്റ് നടത്തിയിരുന്ന അവിജിത് റോയ് എന്നയാള്‍ ഈ ഫെബ്രുവരിയില്‍ ധാക്കയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ കൊല്ലുപ്പെടുന്ന മൂന്നാമത്തെ ബ്ലോഗറാണ് ആനന്ദ ബിജോയ് ദാസ്. മാര്‍ച്ചില്‍ വാഷിക്വര്‍ റഹ്മാന്‍ എന്ന നിരീശ്വരവാദിയായ ബ്ലോഗറും ധാക്കയില്‍ കൊല്ലപ്പെട്ടിരുന്നു.
റോയിയെ വെട്ടിക്കൊന്ന ‘ഹിസ്ബുത്ത് തഹ്രീര്‍’ എന്ന നിരോധിത സംഘടന തന്നെയാണ് ഈ കൊലയ്‌ക്ക് പിന്നിലെന്ന് സംശയമുണ്ട്. കൊലകള്‍ക്കെതിരെ ധാക്കയില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
















