ന്യൂഡല്‍ഹി: പാരമ്പര്യേതര ഊര്‍ജ ഏജന്‍സിയുമായി (ഐഇആര്‍ഡിഎ) ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ തനിക്കെതിരേ കുറ്റപ്പെടുത്തലുകളില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
താനോ പൃഥ്വി കമ്പനിയോ തെറ്റായ നടപടികള്‍ സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നില്ല. പാര്‍ലമെന്റില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്‌ട്രീയപ്രേരിതമെന്നും ഗഡ്കരി രാജ്യസഭയില്‍ പറഞ്ഞു.
2000-2011 കാലഘട്ടത്തിലാണ് പൃഥ്വിയുടെ ചെയര്‍മാനായിരുന്നത്. അന്ന് പൊതുസേവകനെന്ന നിലയില്‍ പദവികളൊന്നും വഹിച്ചിരുന്നില്ല. 2008-2009ല്‍ യുപിഎ ഭരണകാലത്താണ് ലോണ്‍ അനുവദിച്ചത്. എല്ലാ നിബന്ധനകളും കമ്പനി പാലിച്ചു.
ലോണ്‍ സ്വീകരിച്ചതിലും ക്രമക്കേടില്ല. തെറ്റായ വിവരങ്ങള്‍ നല്‍കിയല്ല ലോണ്‍ നേടിയത്. ഇക്കാര്യങ്ങളെല്ലാം ഐഇആര്‍ഡിഎയും വ്യക്തമാക്കിയിട്ടുണ്ട്. സിഎജി റിപ്പോര്‍ട്ട് ഐഇആര്‍ഡിഎയും പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചയ്‌ക്ക് സന്നദ്ധനാണെന്നും ഗഡ്കരി വ്യക്തമാക്കി.
















