പാട്‌ന: മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞ മുന്‍മുഖ്യമന്ത്രി ജിതന്റാം മാഞ്ചി പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു.ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെന്നാണ് പേര്.
വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 243 സീറ്റുകളിലും പുതിയ പാര്‍ട്ടി മല്‍സരിക്കുമെന്ന് മാഞ്ചി പത്രസമ്മേളനത്തില്‍ അറിയിച്ചു. മുന്‍മന്ത്രി ശകുനി ചൗധരിയാണ് പുതിയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍. പാര്‍ട്ടിക്ക് രജിസ്‌ട്രേഷനും കൊടിയും തേടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മാഞ്ചി പറഞ്ഞു.മുഖ്യമന്ത്രി നിതീഷാണ് സാമൂഹ്യനീതിക്ക് ഏറ്റവും വലിയശത്രുവെന്ന്
ആേരാപിച്ചു. ഈ മാസം 17ന് മുസാഫര്‍പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണപരിപാടക്ക് തുടക്കമിട്ട് പുതിയ പാര്‍ട്ടിയുടെ ഉദ്ഘാടനവും മാഞ്ചി നിര്‍വ്വഹിക്കും.
















